UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാലിത്തീറ്റ കുംഭകോണ കേസ്: ലാലു വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാല് കേസുകളില്‍ പ്രത്യേകം വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് വിചാരണ നേരിണമെന്ന് സു്പ്രീംകോടതി. ലാലുവിനെ കുറ്റവിമുക്തനാക്കിയ ഝാര്‍ഖണ്ഡ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി വിധി. ലാലുവിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നാല് കേസുകളില്‍ പ്രത്യേകം വിചാരണ നേരിടണമെന്നാണ് കോടതി ഉത്തരവ്.

1990-97 കാലത്ത് ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ മൃഗസംരക്ഷണ വകുപ്പ് നടത്തിയതായി ആരോപിക്കപ്പെടുന്ന 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം. ഇതിന് പുറമെ 96 ലക്ഷത്തിന്റെ തട്ടിപ്പ് കേസിലും ലാലുവിന്റെ പേരിലുണ്ടായിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയുള്ള ലാലുവിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍ ലാലുവിനെതിരായ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2013ല്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച ലാലുവിന് ലോക്‌സഭാംഗത്വം നഷ്ടമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍