UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലഷ്‌കര്‍ ഭീകരന്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സംശയം

ലഷ്‌കര്‍ ഇ തയിബ കമാന്‍ഡറായി ഏതാനും മാസങ്ങള്‍ പ്രവര്‍ത്തിച്ചെങ്കിലും സംഘടനയിലെ കടുത്ത വിഭാഗീയതയെ തുടര്‍ന്ന് ദുജാനയെ നീക്കിയിരുന്നു.

ജമ്മുകാശ്മീരിലെ പുല്‍വാമയ്ക്ക് സമീപം ഹാക്രിപുരയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തയിബ മുന്‍ കമാന്‍ഡര്‍ അബു ദുജാന കൊല്ലപ്പെട്ടതായി അഭ്യൂഹം. ആരിഫ് ലിഹാരിയടക്കമുള്ള മറ്റ് മൂന്ന് ലഷ്‌കര്‍ പ്രവര്‍ത്തകരോടൊപ്പം ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ദുജാന. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാസേന ഈ വീട് വളയുകയായിരുന്നു. ഭീകരര്‍ വെടിവയ്പ് നടത്തിയതോടെ തിരിച്ച് വെടിവയ്പ് നടത്തിയെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.

ലഷ്‌കര്‍ ഇ തയിബ കമാന്‍ഡറായി ഏതാനും മാസങ്ങള്‍ പ്രവര്‍ത്തിച്ചെങ്കിലും സംഘടനയിലെ കടുത്ത വിഭാഗീയതയെ തുടര്‍ന്ന് ദുജാനയെ നീക്കിയിരുന്നു. പദവികള്‍ സംബന്ധിച്ച തര്‍ക്കമാണ് ഇതിലേയ്ക്ക് നയിച്ചത്. അതേസമയം ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാറായിട്ടില്ലെന്നുമാണ് ജമ്മുകാശ്മീര്‍ പൊലീസ് പറയുന്നത്. മൃതദേഹങ്ങള്‍ കിട്ടി അത് ലഭിച്ച ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകൂ. മേയില്‍ ആള്‍ക്കൂട്ടം സൈന്യത്തിന് നേരെ കല്ലേറ് നടത്തുന്നതിനിടയിലാണ് അബു ദുജാന രക്ഷപ്പെട്ടതെന്നാണ് സൈന്യം പറയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍