UPDATES

ട്രെന്‍ഡിങ്ങ്

ഐഎന്‍എല്ലും ബാലകൃഷ്ണപിള്ളയുടെയും വീരേന്ദ്ര കുമാറിന്റേയും പാര്‍ട്ടികളും എല്‍ഡിഎഫില്‍

അതേസമയം പുതിയ മുന്നണി അംഗങ്ങള്‍ക്ക് മന്ത്രിസ്ഥാനം നല്‍കി മന്ത്രിസഭ വികസിപ്പിക്കുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

എംപി വീരേന്ദ്ര കുമാര്‍ എംപിയുടെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാ ദള്‍ ഐഎന്‍എല്‍, ആര്‍ ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി), മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ നാല് പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ് തിരുവനന്തപുരത്ത് തീരുമാനം പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തില്‍ കേരളത്തെ വര്‍ഗീയവത്കരിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുകയാണ് എന്ന് എ വിജയരാഘവന്‍ ആരോപിച്ചു. സ്ത്രീവീരുദ്ധ നിലപാടുമായി ഇവര്‍ കേരളത്തെ ഫ്യൂഡല്‍ കാലഘട്ടത്തിലേയ്ക്ക് കൊണ്ടുപോവുകയാണ്. എന്‍എസ്എസും മുസ്ലീം ലീഗും ഇതില്‍ പ്രതിലോമകരമായ നിലപാട് സ്വീകരിക്കുന്നു. അതേസമയം പുതിയ മുന്നണി അംഗങ്ങള്‍ക്ക് മന്ത്രിസ്ഥാനം നല്‍കി പിണറായി വിജയന്‍ മന്ത്രിസഭ വികസിപ്പിക്കുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

2009ലെ ലോക് സഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പട്ട അതൃപ്തിയെ തുടര്‍ന്നാണ് അന്ന് ജനതാദള്‍ സെക്കുലറിലെ എംപി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലു്‌ള വിഭാഗം എല്‍ഡിഎഫ് വിട്ടത്. മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള മറുവിഭാഗം എല്‍ഡിഎഫില്‍ തന്നെ നിന്നു. വീരേന്ദ്ര കുമാര്‍ വിഭാഗം സോഷ്യലിസ്റ്റ് ജനത ആയി മാറുകയും യുഡിഎഫിന്റെ ഭാഗമാവുകയും ചെയ്തു. പിന്നീട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡില്‍ ലയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ജെഡിയു വിട്ടു. ജെഡിയു വിട്ട് ലോക് താന്ത്രിക് ജനതാദള്‍ രൂപീകരിച്ച പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ ശരദ് യാദവിന്റെ കൂടെ പോവുകായിരുന്നു ഇവര്‍. നിലവില്‍ ലോക് താന്ത്രിക ജനതാദളിന്റെ കേരള ഘടകമാണ് ഇവര്‍.

എംപി വീരേന്ദ്ര കുമാറിന് എല്‍ഡിഎഫ് നേരത്ത രാജ്യസഭ സീറ്റ് നല്‍കിയിരുന്നു. ഐഎന്‍എല്‍ ഏറെക്കാലമായി ഇടതുമുന്നണി പ്രവേശനം ആവശ്യപ്പെടുന്നുണ്ട്. നിയമസഭ തിരഞ്ഞടുപ്പില്‍ നേരത്തെ തന്നെ സീറ്റ് നല്‍കിയിരുന്നെങ്കിലും മുന്നണിയിലെടുക്കാന്‍ തയ്യാറായിരുന്നില്ല. ആര്‍ ബാലകൃഷ്ണ പിള്ളയെ മുന്നോക്ക വികസന കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ത്ഥിയായ കെബി ഗണേഷ് കുമാര്‍ എല്‍ഡിഎഫ് പിന്തുണയിലാണ് 2016ല്‍ പത്തനാപുരത്ത് നിന്ന് വിജയിച്ചത്. ഇടുക്കി മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, കെഎം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം വിട്ടാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചത്. ആദിവാസി നേതാവ് സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി എല്‍ഡിഎഫുമായി ചര്‍ച്ചകള്‍ തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍