UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന്റെ നാല് സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചു, ഒരിടത്ത് ബിജെപിക്ക് അട്ടിമറി ജയം

മലപ്പുറത്ത് യുഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂര്‍ പഞ്ചായത്തിലെ ഊരൂട്ടമ്പലം വാര്‍ഡില്‍ ബിജെപി അട്ടിമറി വിജയം നേടി.

സംസ്ഥാനത്തെ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. ഫലമറിഞ്ഞ 18ല്‍ 10 സീറ്റ് എല്‍ഡിഎഫ് നേടി. യുഡിഎഫ് എഴ് വാര്‍ഡിലും ബിജെപി ഒരു വാര്‍ഡിലും ജയിച്ചു. യുഡിഎഫിന്‍റെ നാല് സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. മലപ്പുറത്ത് യുഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചു. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂര്‍ പഞ്ചായത്തിലെ ഊരൂട്ടമ്പലം വാര്‍ഡ്‌ എല്‍ഡിഎഫില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. 12 ജില്ലകളിലെ മൂന്ന് നഗരസഭ ഡിവിഷനുകളിലേക്കും, ഒരു ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡിലേക്കും 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

മലപ്പുറം എടക്കര പഞ്ചായത്ത് മൂന്നാം വാര്‍ഡിലും തലക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡിലുമാണ് എല്‍ഡിഎഫ് ജയിച്ചത്. പത്തനംതിട്ട ജില്ലയില്‍ കോട്ടാങ്ങല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ്‌ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചു. തലക്കാട് കാരയില്‍ വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ളിം ലീഗിന്‍റെ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്ലാ തിരഞ്ഞെടുപ്പിലും ലീഗ് മാത്രം ജയിക്കുന്ന വാര്‍ഡ്‌ ആണിത്. ഇത്തവണ ലീഗിന് വിമത സ്ഥാനാര്‍ഥിയുണ്ടായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ നൂര്‍ജഹനാണ് ഇവിടെ വിജയിച്ചത്. എടക്കര പഞ്ചായത്തിലെ പള്ളിപ്പടി വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം കെ ചന്ദ്രനാണ് ഇവിടെ ജയിച്ചത്. പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ 107 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ എബിന്‍ ബാബു ജയിച്ചത്. യുഡിഎഫ് സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കോട്ടയം പാമ്പാടി നൊങ്ങല്‍ വാര്‍ഡും യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. സിപിഎമ്മിലെ റൂബി തോമസ് ആണ് ഇവിടെ ജയിച്ചത്. ഇവിടെ സിപിഎമ്മിനെതിരെ ഒറ്റയ്ക്ക് മല്‍സരിച്ച സിപിഐയ്ക്ക് 15 വോട്ട് മാത്രമാണ് കിട്ടിയത്.

തിരുവനന്തപുരം മാറനല്ലൂര്‍ പഞ്ചായത്തിലെ ഊരൂട്ടമ്പലം വാര്‍ഡില്‍ ബിജെപി അട്ടിമറി വിജയം നേടുകയായിരുന്നു. യുഡിഎഫ് ഇവിടെ രണ്ടാം സ്ഥാനം നേടിയപ്പോള്‍ എല്‍ഡിഎഫ് മുന്നാംസ്ഥാനത്തായി. 26 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥി തോല്‍പിച്ചത്. കാസര്‍കോട് നഗരസഭയിലെ വനിതാസംവരണ വാര്‍ഡായ കടപ്പുറം സൗത്തില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചു. കോണ്‍ഗ്രസിലെ എസ് രഹ്നയാണ് ജയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍