UPDATES

വാര്‍ത്തകള്‍

യുഡിഎഫിന് 13 സീറ്റെന്ന് മനോരമ സര്‍വേ, എല്‍ഡിഎഫിന് ഉറപ്പുള്ളത് മൂന്ന്, നാലിടങ്ങളില്‍ പ്രവചനാതീതം

എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുള്ളത് മൂന്ന് സീറ്റില്‍ മാത്രമാണ് – പാലക്കാട്, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നിവ. ബാക്കി നാല് സീറ്റുകളിലെ ഫലം പ്രവചനാതീതമാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20ല്‍ 13ഉം യുഡിഎഫ് നേടുമെന്ന് മനോരമ ന്യൂസ് – കാര്‍വി അഭിപ്രായ സര്‍വേ ഫലം. എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കമുള്ളത് മൂന്ന് സീറ്റില്‍ മാത്രമാണ് – പാലക്കാട്, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നിവ. ബാക്കി നാല് സീറ്റുകളിലെ ഫലം പ്രവചനാതീതമാണ്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, ആലത്തൂര്‍ പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങള്‍ യുഡിഎഫ് നേടുമെന്നാണ് പ്രവചനം. പാലക്കാട്, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്. ഫോട്ടോഫിനിഷിലേയ്ക്ക് നീങ്ങുമെന്ന് മനോരമ പ്രവചിക്കുന്ന നാല് സീറ്റുകള്‍ തിരുവനന്തപുരം, മാവേലിക്കര, ചാലക്കുടി, വടകര എന്നിവയാണ്.

തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നേരിയ വോട്ട് വ്യത്യാസത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ പരാജയപ്പെടുത്താനിടയുണ്ട് എന്നാണ് സര്‍വേ പ്രവചിക്കുന്നത്. മാവേലിക്കരയിലും വടകരയിലും എല്‍ഡിഎഫിനും ചാലക്കുടിയില്‍ യുഡിഎഫിനുമാണ് നേരിയ മുന്‍തൂക്കം.

പാലക്കാട് എല്‍ഡിഎഫിന് 51 ശതമാനം വോട്ട് പ്രവചിക്കുമ്പോള്‍ യുഡിഎഫിന് 27 ശതമാനം വോട്ട് മാത്രമേ ലഭിക്കൂ എന്നാണ് യുഡിഎഫ് പ്രവചിക്കുന്നത്. 17 ശതമാനം വോട്ട് നേടാന്‍ മാത്രമേ എന്‍ഡിഎയ്ക്ക കഴിയൂ.

മാവേലിക്കരയില്‍ ഫോട്ടോഫിനിഷിലേയ്ക്കായിരിക്കും മത്സരം പോവുക എന്ന് സര്‍വേ പ്രവചിക്കുന്നു. യുഡിഎഫിന് നേരിയ മുന്‍തൂക്കം ഇവിടെ സര്‍വേ പ്രവചിക്കുന്നുണ്ട്. പട്ടികജാതി സംവരണ മണ്ഡലമായ മാവേലിക്കരയില്‍ സിറ്റിംഗ് എംപിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസലെ കൊടുക്കുന്നില്‍ സുരേഷും അടൂര്‍ എംഎല്‍എയായ സിപിഐയിലെ ചിറ്റയം ഗോപകുമാറും തമ്മിലാണ് പോരാട്ടം.

പൊന്നാനിയില്‍ യുഡിഎഫ് 55 ശതമാനം വോട്ട് നേടുമ്പോള്‍ എല്‍ഡിഎഫ് 22 ശതമാനം വോട്ടിലൊതുങ്ങും. തൃശൂര്‍ ഇത്തവണ നേരിയ വ്യത്യാസത്തിന് യുഡിഎഫ് എല്‍ഡിഎഫിലേക്ക് തിരിച്ചുപിടിച്ചേക്കും എന്ന് സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിലെ ടിഎന്‍ പ്രതാപനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐയുടെ രാജാജി മാത്യു തോമസ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപിയും രംഗത്തുണ്ട്.

കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നില്‍. കോഴിക്കോട് യുഡിഎഫിന് 42 ശതമാനം വോട്ടും എല്‍ഡിഎഫിന് 38 ശതമാനം വോട്ടുമാണ് കിട്ടുക എന്നാണ് പറയുന്നത്. എന്‍ഡിഎക്ക് 14 ശതമാനവും. ടിവി 9 ഭാരത് വര്‍ഷ് ചാനല്‍ ഇന്നലെ പുറത്തുവിട്ട ഒളിക്യാമറ ഓപ്പറേഷന്‍ റിപ്പോര്‍ട്ട് സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംകെ രാഘവനെ കൈക്കൂലി ആരോപണത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു.

പത്തനംതിട്ടയില്‍ യുഡിഎഫ് 42 ശതമാനം വോട്ടും എല്‍ഡിഎഫ് 33 ശതമാനവും എന്‍ഡിഎ 21 ശതമാനവും നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. തിരുവനന്തപുരം കഴിഞ്ഞാല്‍ പിന്നെ ശക്തമായ ത്രികോണ മത്സരം നടക്കുന്നതായി ബിജെപി അവകാശപ്പെടുന്ന മണ്ഡലം ശബരിമല ഉള്‍പ്പെട്ട പത്തനംതിട്ടയാണ്. മനോരമ സര്‍വേ തിരുവനന്തപുരം കഴിഞ്ഞാല്‍ എറ്റവുമധികം വോട്ട് വിഹിതം എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് പ്രവചിക്കുന്നതും പത്തനംതിട്ടയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍