UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്ന നേതാവ് അതേ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് വീണ്ടും എംഎല്‍എ

കഴിഞ്ഞ ജൂലൈ മാസത്തിലാണ് എംഎല്‍എ സ്ഥാനം രാജി വയ്ക്കുകയും കോണ്‍ഗ്രസ് വിടുകയും ചെയ്തുകൊണ്ട് ബവാലിയ ബിജെപിയിലെത്തിയത്. ഉടന്‍ ജലവിഭവ വകുപ്പ് മന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.

ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ വിട്ട്, എംഎല്‍എ സ്ഥാനം രാജി വച്ച് ബിജെപിയില്‍ ചേര്‍ന്ന നേതാവ് അതേ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് വീണ്ടും നിയമസഭയിലെത്തുന്നു. ജസ്ദണ്‍ മണ്ഡലത്തില്‍ കുംവര്‍ജി മോഹന്‍ഭായ്‌ ബവാലിയ, ഇരുപതിനായിരത്തിനടുത്ത് വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ അവ്‌സര്‍ നകിയയെ തോല്‍പ്പിച്ചത്. ഇതോടെ ബിജെപി എംഎല്‍എമാരുടെ എണ്ണം 100 ആയി.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് എംഎല്‍എ സ്ഥാനം രാജി വയ്ക്കുകയും കോണ്‍ഗ്രസ് വിടുകയും ചെയ്തുകൊണ്ട് ബവാലിയ ബിജെപിയിലെത്തിയത്. ഉടന്‍ ജലവിഭവ വകുപ്പ് മന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. ഒബിസി വിഭാഗമായ കോലി സമുദായക്കാരനാണ് ബവാലിയ. കോലി സമുദായക്കാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ജസ്ദാണ്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അഞ്ച് തവണ ഇവിടെ നിന്ന് ബവാലിയ നിയമസഭയിലെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍