UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹനുമാനെ ദലിത് എന്ന് വിളിച്ച യോഗി ആദിത്യനാഥിന് ബ്രാഹ്മണസഭയുടെ വക്കീല്‍ നോട്ടീസ്

ബജ്രംഗ് ബാലി എന്നാണ് ഹനുമാനെ യോഗി വിശേഷിപ്പിക്കുന്നത്. ബജ്രംഗ് ബാലി ഒരു ആദിവാസിയും വനവാസിയും ദലിതനും പാര്‍ശ്വവത്കരിക്കപ്പെട്ടവനുമാണ് – യോഗി പറഞ്ഞിരുന്നു.

ഹനുമാനെ ദലിത് എന്ന് വിശേഷിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിന് ലീഗല്‍ നോട്ടീസ്. രാജസ്ഥാനിലെ സര്‍വ ബ്രാഹ്മിണ്‍ മഹാസഭ പ്രസിഡന്റ് സുരേഷ് മിശ്രയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഹനുമാനെ യോഗി ദലിതനാക്കിയത് എന്നാണ് മിശ്രയുടെ പരാതി. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലുള്ള മാലഖേദയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേയായിരുന്നു യോഗിയുടെ പരാമര്‍ശം. ബജ്രംഗ് ബാലി എന്നാണ് ഹനുമാനെ യോഗി വിശേഷിപ്പിക്കുന്നത്. ബജ്രംഗ് ബാലി ഒരു ആദിവാസിയും വനവാസിയും ദലിതനും പാര്‍ശ്വവത്കരിക്കപ്പെട്ടവനുമാണ് – യോഗി പറഞ്ഞിരുന്നു.

ഉത്തരേന്ത്യ മുതല്‍ ദക്ഷിണേന്ത്യ വരെ വിവിധ ജനവിഭാഗങ്ങളെ തമ്മിലടുപ്പിച്ചത് ഹനുമാനാണ്. കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ. രാമഭക്തര്‍ ബിജെപിക്കും രാവണ ഭക്തര്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യുമെന്ന് യോഗി അഭിപ്രായപ്പെട്ടു. അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ അടക്കമുള്ളവര്‍ യോഗിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. നാളെ ഇവര്‍ രാമനേയും കൃഷ്ണനേയും ഇത്തരത്തില്‍ ജാതി തിരിച്ച് പറയുമെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍