UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലെസ്റ്റര്‍ സിറ്റി ക്ലബ് ഉടമ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു  

ലെസ്റ്റര്‍ സിറ്റിയും വെസ്റ്റ്ഹാം യുണൈറ്റഡും തമ്മില്‍ നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിന് ശേഷം സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങവെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.

ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബായ ലെസ്റ്റര്‍ സിറ്റിയുടെ ഉടമ വിചായ് ശ്രീവദനപ്രഭ(60) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. വിചായ് യെ കൂടാതെ ഹെലികോപ്റ്ററിലുണ്ടായിരുന്നെന്ന് കരുതുന്ന അഞ്ച് പേരും മരിച്ചു. വിഷൈയുടെ മകള്‍ ഒപ്പമുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അതേസമയം എത്രപേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല എന്ന് ഇംഗ്ളീഷ് മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു. എട്ട് പേര്‍ക്ക് ഇതില്‍ ഇരിക്കാനാവുമെന്ന് പറയപ്പെടുന്നു. ഇന്നലെ രാത്രിയോടൊണ് അപകടം സംഭവിച്ചത്. ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ കിങ് പവര്‍ സ്റ്റേഡിയത്തിനോട് ചേര്‍ന്നുള്ള കാര്‍പാര്‍ക്കിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

ലെസ്റ്റര്‍ സിറ്റിയും വെസ്റ്റ്ഹാം യുണൈറ്റഡും തമ്മില്‍ നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിന് ശേഷം സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങവെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. കടുത്ത ഫുട്‌ബോള്‍ ആരാധകന്‍ കൂടിയായ ഇദ്ദേഹം ഇംഗ്ലണ്ടിലെത്തിയാല്‍ ആഭ്യന്തര യാത്രക്ക് ഉപയോഗിക്കുന്നത് ഈ ഹെലികോപ്റ്ററാണ്. അതേസമയം അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മത്സരത്തിന് ശേഷം സ്റ്റേഡിയത്തിന്റെ സെന്റര്‍ സര്‍ക്കിളില്‍ നിന്നും രാത്രി 8.45ന് ക്ലബ്ബ് ചെയര്‍മാനുമായി പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഏതാനും സെക്കന്‍ഡുകള്‍ക്കകം താഴെക്ക് പതിച്ച് കത്തിയമരുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ ഉദ്ധരിച്ചു വിവിധ മാധ്യമങ്ങൾ പറയുന്നത്.

pic.twitter.com/hQSR0IDWWg

— Leicester City (@LCFC) October 28, 2018

2010ലാണ് വിഷൈ ശ്രീവദനപ്രഭയെന്ന തായ്‌ലൻഡ് കോടീശ്വരൻ ലെസ്റ്റർ ഫുട്ബോൾ ക്ലബ്ബ് സ്വന്തമാക്കിയത്. ചുരുങ്ങിയകാലംകൊണ്ട് അദ്ദേഹം ലെസ്റ്ററിനെ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ പട്ടികയിൽ മുൻനിരയിലെത്തിച്ചു. 2016ലെ പ്രീമിയർ ലീഗ് ചാംപ്യൻഷിപ്പിൽ എല്ലാവരെയും ഞെട്ടിച്ചാണ് ലെസ്റ്റർ സിറ്റി ക്ലബ്ബ് ചാംപ്യൻപട്ടം നേടിയത്. കോടിക്കണക്കിനു പണം മുടക്കിയാണ് അദ്ദേഹം ലെസ്റ്ററിനെ അഞ്ചുവർഷം കൊണ്ട് യൂറോപ്പിലെ മുൻനിര ക്ലബ്ബുകളുടെ പട്ടികയിലേക്ക് ഉയർത്തിയത്.

തായ്‌ലൻഡിലെ അഞ്ചാമത്തെ വലിയ കോടീശ്വരനായ ശ്രീവദനപ്രഭയുടെ തുടക്കം ബാങ്കോക്കിലെ സൂപ്പർ മാർക്കറ്റിലായിരുന്നു ബാങ്കോക്കിൽ കിംങ് പവർ ഡ്യൂട്ടി ഫ്രീ എന്നപരിലായിരുന്നു ആദ്യ ഷോപ്പ് തുടങ്ങിയത്. ബിസിനസ് വളർന്നപ്പോൾ അതുതന്നെ ഗ്രൂപ്പിന്റെ പേരായി മാറി. ഭാര്യ –എയ്മോൻ. മക്കൾ വോർമോസ, അപിചെറ്റ്, അരുൺറൂൻഗ്, ഐവെറ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍