UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാളെ മുതല്‍ മദ്യത്തിന് വില കൂടും

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ജവാന്‍ ഉള്‍പ്പെടയുള്ള റമ്മുകളുടെ വില 20 രൂപ കൂടും.

സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് വില കൂടും. വിവിധയിനം മദ്യ ബ്രാന്റുകള്‍ക്ക് 10 മുതല്‍ 40 രൂപ വരെയാണ് കൂട്ടുന്നത്. മദ്യവിതരണ കമ്പനികള്‍ക്ക് കൂടുതല്‍ തുക നല്‍കാന്‍ ബിവറേജസ് കോര്‍പ്പഷന്‍ തീരുമാനിച്ചതാണ് മദ്യവില കൂടാന്‍ കാരണം. മദ്യവിതരണ കമ്പനികള്‍ 15 ശമാനം വില വര്‍ദ്ധനവാണ് ആവശ്യപ്പെട്ടത്. സ്പരിറ്റിന്റെ വില വര്‍ദ്ധന, ജീവനക്കാരുടെ ശമ്പളത്തിലും വിതരണത്തിലുമുണ്ടായ വര്‍ദ്ധന എന്നിവ ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത്. പക്ഷെ കരാറിലുള്ള കമ്പനികള്‍ക്ക് നിലവില്‍ നല്‍കുന്നതിനാള്‍ ഏഴ് ശതമാനം കൂട്ടി നല്‍കാന്‍ ബെവ്ക്കോ തീരുമാനിച്ചു. ഇതാണ് മദ്യവില വര്‍ദ്ധിക്കാനിടയാക്കിയത്.

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ജവാന്‍ ഉള്‍പ്പെടയുള്ള റമ്മുകളുടെ വില 20 രൂപ കൂടും. മുന്തിയ ഇനം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 40വരെ കൂടും. ബിയറിനും ആനുപാതികമായി വിലകൂടും. ടെണ്ടര്‍ മാനദണ്ഡം അനുസരിച്ച് നിലവില്‍ തന്നെ പരമാവധി വിലയില്‍ വിതരണം ചെയ്യുന്ന ചില മദ്യങ്ങള്‍ക്ക് വില കൂടില്ല. ഉയര്‍ന്ന നിരക്കില്‍ മദ്യവും ബിയറും നല്‍കുന്ന ചില കമ്പനികള്‍ക്ക് വില വര്‍ദ്ധന ബാധകമാവില്ല. പുതിയ വില വര്‍ദ്ധനയിലൂടെ നികുതി ഇനത്തില്‍ 650 കോടി രൂപ സര്‍ക്കാരിന് പ്രതിവര്‍ഷം ബെവ്കോയില്‍ നിന്ന് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍