UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എക്‌സ്ട്രാഡിഷന്‍ ഒഴിവാക്കാന്‍ മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തു

പാസ്‌പോര്‍ട്ട് ആന്റിഗ്വയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി. ഇന്ത്യന്‍ ഹൈക്കമ്മീഷണില്‍ പാസ്‌പോര്‍ട്ടിനൊപ്പം 177 ഡോളറും (ഏതാണ്ട് 12,640.46 ഇന്ത്യന്‍ രൂപ) മെഹുല്‍ ചോക്‌സി സമര്‍പ്പിച്ചു.

ചോദ്യം ചെയ്യലിനും വിചാരണക്കുമായി ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നത് തടയാന്‍ വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയ വ്യവസായി മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. പാസ്‌പോര്‍ട്ട് ആന്റിഗ്വയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി. ഇന്ത്യന്‍ ഹൈക്കമ്മീഷണില്‍ പാസ്‌പോര്‍ട്ടിനൊപ്പം 177 ഡോളറും (ഏതാണ്ട് 12,640.46 ഇന്ത്യന്‍ രൂപ) മെഹുല്‍ ചോക്‌സി സമര്‍പ്പിച്ചു. ഇരട്ട പൗരത്വം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

നേരത്തെ ഇന്ത്യയില്‍ നിന്ന് യുഎസിലേയ്ക്ക് കടന്ന ചോക്‌സി അവിടെ നിന്ന് കരീബിയന്‍ രാജ്യമായ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയിലെത്തി പൗരത്വം നേടുകയായിരുന്നു. ആന്റിഗ്വ നിയമ പ്രകാരം നിശ്ചിത തുകയുടെ നിക്ഷേപം നടത്തിയാണ് പൗരത്വം നേടിയത്. ചോക്‌സിയുടെ നീക്കങ്ങളെ സംബന്ധിച്ച് കൃത്യമായ വിവരം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. ചികിത്സയ്‌ക്കെന്ന് പറഞ്ഞാണ് ചോക്‌സി ഇന്ത്യ വിട്ടത്. ചോക്‌സി യുഎസിലുണ്ടെന്ന് സിബിഐ അടക്കമുള്ള ഏജന്‍സികളെ യുഎസ് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ചോക്‌സി ആന്റിഗ്വയിലേയ്ക്ക് പോയ ശേഷമാണ് ഇന്ത്യ എക്‌സ്ട്രാഡിഷന്‍ അപേക്ഷ നല്‍കിയത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളില്‍ 13000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയാണ് ചോക്‌സിയും അനന്തരവന്‍ നിരവ് മോദിയും വിദേശത്തേയ്ക്ക് മുങ്ങിയത്. നിരവ് മോദി നിലവില്‍ ലണ്ടനിലാണുള്ളത്. ഇരുവരും കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് രാജ്യം വിട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍