UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എബിപി ചാനലിലെ മാധ്യമപ്രവര്‍ത്തകരെ പുറന്തള്ളിയതിനെതിരെ പ്രതിപക്ഷ പ്രതിഷേധം; ലോക്‌സഭയില്‍ ബഹളം

എബിപി ചാനല്‍ തെറ്റായ വാര്‍ത്ത കൊടുത്തതായും എന്നാല്‍ സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയൊന്നും എടുത്തില്ലെന്നുമാണ് റാത്തോഡ് പറഞ്ഞത്. ആരും ചാനല്‍ കാണാത്തതും ടിആര്‍പി റേറ്റിംഗ് ഇടിയുന്നതുമാണ് എബിപിയുടെ പ്രശ്‌നമെന്നും അതുകൊണ്ട് അനാവശ്യമായി വിവാദമുണ്ടാക്കുകയാണെന്നും റാത്തോഡ് ആരോപിച്ചു.

എബിപി ഹിന്ദി ന്യൂസ് ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ രാജി വയ്ക്കാന്‍ നിര്‍ബന്ധിതരാക്കിയത് മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദമാണ് എന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തുകയും ഭരണപക്ഷം ഇത് തള്ളിക്കളയുകയും ചെയ്തതോടെ ലോക്‌സഭ ബഹളത്തില്‍ മുങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയെ വിമര്‍ശിച്ചതാണ് മാധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകാനുള്ള സാഹചര്യമുണ്ടാക്കിയതെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണ് എന്ന് ആരോപിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇത് തുടരുകയാണ്. സര്‍ക്കാരിനെ വസ്തുനിഷ്ഠമായി വിലയിരുത്താനും വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും ശ്രമിക്കുന്നവര്‍ക്കെല്ലാം ഇതേ അനുഭവമാണുള്ളതെന്ന് ഖാര്‍ഗെ പറഞ്ഞു.

അതേസയം പ്രതിപക്ഷ ആരോപണം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് (ഐ ആന്‍ഡ് ബി) മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് തള്ളിക്കളഞ്ഞു. എബിപി ചാനല്‍ തെറ്റായ വാര്‍ത്ത കൊടുത്തതായും എന്നാല്‍ സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയൊന്നും എടുത്തില്ലെന്നുമാണ് റാത്തോഡ് പറഞ്ഞത്. ആരും ചാനല്‍ കാണാത്തതും ടിആര്‍പി റേറ്റിംഗ് ഇടിയുന്നതുമാണ് എബിപിയുടെ പ്രശ്‌നമെന്നും അതുകൊണ്ട് അനാവശ്യമായി വിവാദമുണ്ടാക്കുകയാണെന്നും റാത്തോഡ് ആരോപിച്ചു. മോശം വ്യൂവര്‍ഷിപ്പ് മൂലമായിരിക്കാം മാനേജ്‌മെന്റ് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയതെന്നും റാത്തോഡ് അഭിപ്രായപ്പെട്ടു.

എബിപി ചാനലില്‍ പുണ്യപ്രസൂണ്‍ ബാജ്‌പേയ് അവതരിപ്പിച്ചിരുന്ന മാസ്റ്റര്‍ സ്‌ട്രോക്ക് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിലെ പൊള്ളത്തരം തുറന്നുകാട്ടിയതാണ് മോദി സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് ഈ പരിപാടിക്കെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ഛത്തീസ്ഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ കര്‍ഷക സ്ത്രീ നടത്തിയ സര്‍ക്കാരിന് അനുകൂലമായ പരാമര്‍ശം ഉദ്യോഗസ്ഥര്‍ പറയിപ്പിച്ചതാണ് എന്ന വസ്തുത എബിപി പുറത്തുകൊണ്ടുവന്നിരുന്നു. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. മാനേജ്‌മെന്റിന് മുകളിലെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാനേജിംഗ് എഡിറ്റര്‍ മിലിന്ദ് ഖണ്ഡേല്‍ക്കറും പുണ്യപ്രസൂണ്‍ ബാനര്‍ജിയും രാജി വയ്ക്കാന്‍ നിര്‍ബന്ധിതരായതായി എന്നാണ് ആരോപണം. സര്‍ക്കാരിനെ വിമര്‍ശിച്ച മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകരെ ചാനല്‍ നിര്‍ബന്ധിത അവധിയില്‍ വിട്ടിരിക്കുകയുമാണ്.

‘മാസ്റ്റര്‍ സ്‌ട്രോക്ക്’ തരുന്നവര്‍ക്ക് മോദി സര്‍ക്കാരിന്റെ മുന്നറിയിപ്പ്: വിമര്‍ശിച്ച പരിപാടിയും അവതാരകനും ചാനലിന് പുറത്ത്

മോദി വിമര്‍ശകര്‍ക്കെതിരെ നടപടി, പരിപാടി നിര്‍ത്തി, എഡിറ്റര്‍മാര്‍ രാജി വച്ചു; എബിപി ചാനലില്‍ പൊട്ടിത്തെറി

മോദിക്കാലത്ത് മാധ്യമ ഉടമകളെ മൊത്തത്തില്‍ വാങ്ങുക എന്നതാണ് രീതി- അഭിമുഖം/പി രാമന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍