UPDATES

ട്രെന്‍ഡിങ്ങ്

നിരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളി; 29 വരെ ജയിലില്‍

ലണ്ടന്‍ വെസ്റ്റ് മിന്‍സ്റ്റര്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്.

വായ്പ തട്ടിപ്പുകാരന്‍ നിരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളി. പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യം ബാങ്കുകളില്‍ നിന്ന് 13000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ലണ്ടനിലേയ്ക്ക് മുങ്ങിയ ജ്വല്ലറി വ്യാപാരി നിരവ് മോദിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലണ്ടന്‍ വെസ്റ്റ് മിന്‍സ്റ്റര്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്. അഞ്ച് ലക്ഷം പൗണ്ട് ജാമ്യ തുകയായി കെട്ടിവയ്ക്കാമെന്ന് നിരവ് മോദി പറഞ്ഞെങ്കിലും കോടതി തള്ളുകയായിരുന്നു. മാര്‍ച്ച് 29 വരെ നിരവ് മോദി ജയിലില്‍ തുടരും.

നിരവ് മോദിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇന്ത്യ എക്‌സ്ട്രാഡിഷന്‍ അപേക്ഷ നല്‍കിയത്്. ഇന്ത്യയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുകയാണ് നിരവ് മോദി. കഴിഞ്ഞയാഴ്ചയാണ് ലണ്ടന്‍ കോടതി നിരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അതേസമയം നിരവ് മോദിയെ ഇന്ത്യക്ക് വിട്ടുനല്‍കാനുള്ള എക്‌സ്ട്രാഡിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷത്തോളം സമയമെടുത്തേക്കാം. ലണ്ടനില്‍ തന്നെയുള്ള മറ്റൊരു വായ്പാ തട്ടിപ്പുകാരന്‍ വ്യവസായി വിജയ് മല്യയുടെ കാര്യത്തിലും എക്‌സ്ട്രാഡിഷനുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ നടക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍