UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാറിൽ കമിതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പെൺകുട്ടി മരിച്ചു

മിഴ്‌നാട് ഉദുമൽപ്പേട്ട ശ്രീ. ജി.വി.ജി വിശാലാക്ഷി വിമൻസ് കോളജ് അവസാന വർഷ വിദ്യാർഥിനി കെ. അളകുമീനയാണ് മരിച്ചത്

മൂന്നാർ സന്ദർശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശികളായ കമിതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടി മരിച്ചു. തമിഴ്‌നാട് ഉദുമൽപ്പേട്ട ശ്രീ. ജി.വി.ജി വിശാലാക്ഷി വിമൻസ് കോളജ് അവസാന വർഷ വിദ്യാർഥിനി കെ. അളകുമീനയാ(18)ണ് മരിച്ചത്. വിദ്യാർഥിനിയോടൊപ്പമെത്തിയ ഉടുമൽപേട്ട കനകപാളയം ജെ.ജെ നഗറിൽ താമസം എസ്.സതീഷ് കുമാറി (24) നെ അതീവ ഗുരുതരാവസ്ഥയിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും മൂന്നാർ സന്ദർശനത്തിനായി എത്തിയത്. നടയാർ റോഡിലെ സ്വകാര്യ കോട്ടേജിൽ മുറി വാടകയ്‌ക്കെടുത്ത ഇരുവരും മാട്ടുപ്പെട്ടിയടക്കമുള്ള വിനോദസഞ്ചാര മേഖല സന്ദർശിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ കോട്ടേജ് ജീവനക്കാരനോട് ഭക്ഷണമെത്തിക്കാൻ അളകുമീന ആവശ്യപ്പെട്ടിരുന്നു. ഭക്ഷണം നൽകുന്നതിനായി മുറിയിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് മുറിയുടെ കതകു തള്ളിത്തുറന്ന് അകത്തു പ്രവേശിക്കവെയാണ് ഇരുവരെയും വിഷം കഴിച്ചനിലയിൽ കണ്ടെത്തിയത്.

സതീഷ്‌കുമാറിന് ജീവനുള്ളതായി കണ്ടെത്തിയ ജീവനക്കാർ ഇയാളെ ജനറൽ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില അതീവഗുരുതരമായി തുടരുകയാണ്. അളകുമീന സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവരുടെ പ്രണയബന്ധം വീട്ടുകാർ എതിർത്തിരുന്നതായി സൂചനയുണ്ട്. മറ്റു കാരണങ്ങളൊന്നും വ്യക്തമല്ല. പോലീസിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. ബന്ധുക്കൾ എത്തിയാലുടൻ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍