UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മത്സരിക്കാന്‍ ഞാനില്ല, ദേശീയ നേതാക്കള്‍ കേരളത്തില്‍ മത്സരിക്കുമെന്ന വാര്‍ത്ത അഭ്യൂഹം മാത്രം: എംഎ ബേബി

കേരളത്തില്‍ നിന്ന് കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, വിജൂ കൃഷ്ണന്‍ തുടങ്ങിയവരെ മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നതായുള്ള മാധ്യമ വാര്‍ത്തകളും എംഎ ബേബി തള്ളിക്കളഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ ആലപ്പുഴയിലോ എറണാകുളത്തോ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. താന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബേബി വ്യക്തമാക്കി. യുവാക്കളുടെ പ്രാതിനിധ്യമാണ് തിരഞ്ഞെടുപ്പില്‍ കാര്യമായി വേണ്ടത്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യമുള്ള സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ തയ്യാറാകുമെന്നും എംഎ ബേബി അറിയിച്ചു.

അതേസമയം കേരളത്തില്‍ നിന്ന് കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, വിജൂ കൃഷ്ണന്‍ തുടങ്ങിയവരെ മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നതായുള്ള മാധ്യമ വാര്‍ത്തകളും എംഎ ബേബി തള്ളിക്കളഞ്ഞു. ഇത്തരം കാര്യങ്ങള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ബേബി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയ എംഎ ബേബി, യുഡിഎഫ് സ്ഥാനാനാര്‍ത്ഥിയായ ആര്‍ എസ് പിയിലെ എന്‍കെ പ്രേമചന്ദ്രനോട് പരാജയപ്പെടുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍