UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊലീസിന്റെ വീഴ്ചയെക്കുറിച്ച് പറഞ്ഞാല്‍ അത് സര്‍ക്കാരിനെതിരായ വിമര്‍ശനമല്ല: എംഎ ബേബി

ജിഷ്്ണു കേസുമായി ബന്ധപ്പെട്ട് താന്‍ നേരത്തെയിട്ട ഫേസ് ബുക്ക് പോസ്റ്റിനെ കേരളത്തിലെ ഒരു വിഭാഗം മാദ്ധ്യമങ്ങളും യുഡിഎഫ്, ബിജെപി നേതൃത്വങ്ങളും വള്‌ച്ചൊടിച്ചതായും ബേബി ആരോപിച്ചു.

ജിഷ്്ണുവിന്റെ അമ്മയുടേയും സഹോദരിയുടേയും നിരാഹാര സമരം ഒത്തുതീര്‍പ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വളരെ മാതൃകാപരമായാണ് സര്‍ക്കാര്‍ ഇടപെടലെന്നും പ്രതി ശ്ക്തിവേലിനെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയെയാണ് കാണിക്കുന്നതെന്നും എംഎ ബേബി അഭിപ്രായപ്പെടുന്നു. ജിഷ്്ണു കേസുമായി ബന്ധപ്പെട്ട് താന്‍ നേരത്തെയിട്ട ഫേസ് ബുക്ക് പോസ്റ്റിനെ കേരളത്തിലെ ഒരു വിഭാഗം മാദ്ധ്യമങ്ങളും യുഡിഎഫ്, ബിജെപി നേതൃത്വങ്ങളും വള്‌ച്ചൊടിച്ചതായും ബേബി ആരോപിച്ചു. ആശുപത്രിയില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ഗോവിന്ദനോടൊപ്പം ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന്റെ ഫോട്ടോയോടൊപ്പമാണ് എംഎ ബേബി ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്.

ഡിജിപി ഓഫീസിന് മുന്നില്‍ ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരായ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് എംഎ ബേബിയിട്ട പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ഇടതുസര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായല്ല പൊലീസിന്റെ ഇത്തരം പെരുമാറ്റമെന്നും ബേബി പറഞ്ഞിരുന്നു. 1957ലെ ആദ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് പൊലീസ് നയം സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ചാണ് ബേബി പൊലീസിനെ വിമര്‍ശിച്ചത്. എന്നാല്‍ ഈ വാദം തള്ളിക്കൊണ്ട് രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും ബേബിയുടെ അഭിപ്രായത്തെ കുറിച്ച് ബേബിയോട് തന്നെ ചോദിക്കണമെന്നും പറഞ്ഞിരുന്നു. ബേബിയുടേയും വിഎസിന്റേയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേയും പൊലീസ് വിമര്‍ശനം തള്ളിക്കൊണ്ട് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മുന്‍ നിലപാട് തിരുത്തി വിശദീകരണവുമായി ബേബി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇത്തവണയും പൊലീസിന്‍റെ വീഴ്ച എന്ന നിലപാടില്‍ ബേബി ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പൊലീസിന്‍റെ വീഴ്ചയെക്കുറിച്ച് പറഞ്ഞാല്‍ അത് പാര്‍ട്ടിക്കോ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനോ എതിരായ വിമര്‍ശനം ആകുന്നില്ലെന്നും എംഎ ബേബി വാദിക്കുന്നു.

എംഎ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍