UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മധുവിനെ തല്ലിക്കൊന്നത് തന്നെ; മരണകാരണം ആന്തരിക രക്തസ്രാവമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് തൃശൂർ ഐ ജി അജിത് കുമാർ

മധുവിന്റെ മരണത്തിന് കാരണം ആൾക്കൂട്ട മർദ്ദനം തന്നെയെന്ന് തെളിയിച്ച് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണം. നെഞ്ചിൽ മർദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. മർദ്ദത്തിൽ വാരിയെല്ല് തകർന്നിട്ടുണ്ട്‌. മധുവിന്റെ തലയിലും ഗുരുതര പരിക്കുകളുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് തൃശൂർ ഐ ജി അജിത് കുമാർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് മാത്രമാണ് പോലീസ് കേസെടുത്തിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം ഇതിൽ മാറ്റമുണ്ടാവുമെന്നും പോലീസ് അറിയിച്ചിരുന്നു.

അഴിമുഖം പ്രതിനിധി

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍