UPDATES

വാര്‍ത്തകള്‍

ഭോപ്പാലിലെ ആര്‍എസ്എസ് ഓഫീസിനുള്ള സുരക്ഷ മധ്യപ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു; പുനസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്‌

ബിജെപിയുടെ കോട്ടയായ ഭോപ്പാല്‍ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഇത്തവണ ദിഗ് വിജയ് സിംഗ്.

ഭോപ്പാലിലെ ആര്‍എസ്എസ് ഓഫീസ് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ആവശ്യമുണ്ട് എന്ന് പറഞ്ഞാണ് ആര്‍എസ്എസ് ഓഫീസിലെ സുരക്ഷ ഉദ്യോഗസ്ഥരെ കമല്‍നാഥ് സര്‍ക്കാര്‍ പിന്‍വലിച്ചത്. അതേസമയം ആര്‍എസ്എസ് ഓഫീസിലെ സുരക്ഷ പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് രംഗത്തെത്തിയത് ശ്രദ്ധേയമായി.

കെ സുദര്‍ശന്‍ സര്‍ സംഘചാലക് ആയിരിക്കെയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ടായിരുന്ന സുദര്‍ശന്‍ ആര്‍എസ്എസ് ഓഫീസ് ആയ സമിധയിലാണ് താമസിച്ചിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം പിന്നീട് അഞ്ചായി വെട്ടിച്ചുരുക്കിയെങ്കിലും സുദര്‍ശന്റെ മരണ ശേഷവും സുരക്ഷ തുടര്‍ന്നിരുന്നു. എന്നാല്‍ ഇന്നലെ സുരക്ഷാ ഉദ്യോഗസ്ഥരെ പൂര്‍ണമായി മാറ്റുകയും അവരുടെ ടെന്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ബിജെപിയുടെ കോട്ടയായ ഭോപ്പാല്‍ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഇത്തവണ ദിഗ് വിജയ് സിംഗ്. ഇത്തവണ ലോക്‌സഭയിലേയ്ക്ക് മത്സരിക്കുകയാണെങ്കില്‍ കഴിഞ്ഞ 30 വര്‍ഷമായി കോണ്‍ഗ്രസ് ജയിക്കാത്ത ഒരു സീറ്റ് തിരഞ്ഞെടുത്ത് മത്സരിക്കാന്‍ പാര്‍ട്ടിയിലെ എതിര്‍ഗ്രൂപ്പുകാരനായ മുഖ്യമന്ത്രി കമല്‍നാഥ് ദിഗ് വിജയ് സിംഗിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ചാണ് അദ്ദേഹം ഭോപ്പാലിലെത്തിയത്. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗിനെ തന്നെ ഇവിടെ ബിജെപി ഇറക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ആര്‍എസിഎസിനോടുള്ള തന്റെ മൃദു സമീപനം വ്യക്തമാക്കി ദിഗ് വിജയ് സിംഗ് പ്രസ്താവന നടത്തിയത് ശ്രദ്ധേയമായിരുന്നു. ഞാനൊരു ഹിന്ദു. നിങ്ങള്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന. പിന്നെ എന്തിനാണ് നിങ്ങള്‍ക്ക് എന്നോട് ഈ ശത്രുത എന്നാണ് കഴിഞ്ഞ ദിവസം ദിഗ് വിജയ് സിംഗ് ആര്‍എസ്എസിനോട് ചോദിച്ചത്. ദിഗ് വിജയ് സിംഗ് ആര്‍എസ്എസിന് വേണ്ടി പണിയെടുക്കുന്നുയാളാണെന്നും കോണ്‍ഗ്രസിനെ നശിപ്പിക്കുന്നയാളാണ് എന്നും തങ്ങളുമായ സഖ്യത്തൈ തടഞ്ഞത് ദിഗ് വിജയ് സിംഗ് അടക്കമുള്ളവരാണെന്നും കോണ്‍ഗ്രസുമായി നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യമില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ബി എസ് പി നേതാവ് മായാവതി പ്രഖ്യാപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍