UPDATES

ന്യൂസ് അപ്ഡേറ്റ്സ്

67കാരനായ മദ്രസ അദ്ധ്യാപകന്‍ ഒന്‍പതുകാരിയെ ബലാത്സംഗം ചെയ്തു

ഡല്‍ഹിയിലെ നരേല മേഖലയിലുള്ള മദ്രസയിലാണ് സംഭവം

67കാരനായ മദ്രസ അദ്ധ്യാപകന്‍ ഒന്‍പതുകാരിയെ ബലാത്സംഗം ചെയ്തു. ഫെബ്രുവരി 25നു ഡല്‍ഹിയിലെ നരേല മേഖലയിലുള്ള മദ്രസയിലാണ് സംഭവം നടന്നത്. തുടര്‍ന്ന് മദ്രസ അദ്ധ്യാപകനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയിപ്പോള്‍ രോഹിണിയിലെ ബി ആര്‍ അംബേദ്ക്കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ ആഘാതത്തിലാണ് പെണ്‍കുട്ടിയെങ്കിലും അവളുടെ ആരോഗ്യനില മെച്ചപ്പെട്ടു എന്നു ഡോക്ടര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് സക്കീര്‍ അലം എന്ന മദ്രസ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗത്തിന് ശേഷം സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് സക്കീര്‍ അലം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ലൈംഗിക പീഡനം നടന്നിട്ടുണ്ട് എന്നു വ്യക്തമായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍