UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ മഹാഭാരത യുദ്ധം: മോഹന്‍ ഭഗവത്‌

‘അസത്യ’വും ‘അനീതി’യും തുടര്‍ന്നാല്‍ അക്രമമായിരിക്കും ഫലം. ഒഴിവാക്കപ്പെടേണ്ടതാണെങ്കിലും നീതി നിഷേധിക്കപ്പെട്ടാല്‍ അത് തടയാനാകില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ മഹാഭാരത യുദ്ധം ആവര്‍ത്തിക്കുമെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവത്. അയോധ്യയെക്കുറിച്ച് ഹേമന്ദ് ശര്‍മ എഴുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിലാണ് മോഹന്‍ ഭഗവത് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ ആര്‍എസ്എസ് പരിപാടിക്കിടെയും രാമക്ഷേത്രം എത്രയും പെട്ടെന്ന് നിര്‍മ്മിക്കണമെന്ന് മോഹന്‍ ഭഗവത് പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പരിപാടിയില്‍ പങ്കെടുത്തു.

നീതി നിഷേധിക്കപ്പെടുമ്പോളാണ് മഹാഭാരതങ്ങളുണ്ടാകുന്നതെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. അയോധ്യയിലും നീതി നിഷേധിക്കപ്പെട്ടാല്‍ അത് സംഭവിക്കും. ‘അസത്യ’വും ‘അനീതി’യും തുടര്‍ന്നാല്‍ അക്രമമായിരിക്കും ഫലം. ഒഴിവാക്കപ്പെടേണ്ടതാണെങ്കിലും നീതി നിഷേധിക്കപ്പെട്ടാല്‍ അത് തടയാനാകില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണത്തോടെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റമാണ് അയോധ്യയിലേതെന്നും അത് വിജയിക്കുമെന്നാണ് വിശ്വാസമെന്നും അമിത് ഷാ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍