UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാളെ ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ്; മഹാരാഷ്ട്രയിലെ ബിജെപി ലോക്‌സഭ എംപി രാജി വച്ചു

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് സ്വേച്ഛാധിപത്യ രീതികളാണെന്ന് നാന പടോലെ വിമര്‍ശിച്ചിരുന്നു.

നാളെ ഗുജറാത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് മഹാരാഷ്ട്രയിലെ ബിജെപി ലോക്‌സഭാ എംപി രാജി വച്ചു. ഭണ്ടാര – ഗോണ്ടിയ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നാന പടോലെ ആണ് ലോക്‌സഭാംഗത്വവും പാര്‍ട്ടി അംഗത്വും രാജി വച്ചത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് സ്വേച്ഛാധിപത്യ രീതികളാണെന്ന് നാന പടോലെ വിമര്‍ശിച്ചിരുന്നു.

നേരത്തെ കോണ്‍ഗ്രസ് എംപിയായിരുന്നു പടോലെ. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്‍സിപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന പ്രഫുല്‍ പട്ടേലിനെയാണ് നാനാ പടോലെ തോല്‍പ്പിച്ചത്. സംസ്ഥാനത്തെ കര്‍ഷക പ്രശ്‌നങ്ങളിലടക്കം ബിജെപി നേതൃത്വത്തിനും മഹാരാഷ്ട്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് നാനാ പടോലെ നടത്തിയത്. കൃഷി, സാമ്പത്തികനയം. തൊഴില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജിയെന്നാണ് നാന പറയുന്നത്. പ്രധാനമന്ത്രിയെ ഇക്കാര്യങ്ങളെല്ലാം ധരിപ്പിച്ചിട്ടും അദ്ദേഹം അവഗണിക്കുകയാണ് ഉണ്ടായത് എന്ന് നാന പറയുന്നു.

കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ നടപ്പാക്കിയ രീതിക്കെതിരെ വിമര്‍ശനവുമായി നാന പടോലെ രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്ന തരത്തിലല്ല സര്‍ക്കാര്‍ ഈ പരിപാടി നടപ്പാക്കുന്നത് എന്നായിരുന്നു നാനയുടെ പരാതി. സംസ്ഥാനത്തെ എംപിമാരുമായുള്ള യോഗത്തില്‍ സംസാരിക്കവേ നാനയോട് മിണ്ടാതിരിക്കാന്‍ മോദി ആവശ്യപ്പെട്ടിരുന്നു. പ്രത്യേക ഒബിസി മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനത്തെ നാന പടോലെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് മോദിക്ക് അതൃപ്തിയുണ്ടാക്കിയതായി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍