UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാരാഷ്ട്ര മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 26ല്‍ 24 സീറ്റുകള്‍

പ്രസിഡന്റ് പദവിയ്ക്കുള്ള മത്സരത്തില്‍ കോണ്‍ഗ്രസ് നേതാവ് രാജര്‍ഷി നികം ബിജെപിയിലെ അശോക് തയാഡെയെ പരാജയപ്പെടുത്തിയത് 10,000ല്‍ പരം വോട്ടിനാണ്.

മഹാരാഷ്ട്രയിലെ സില്ലോദ് മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ നേട്ടം. 26ല്‍ 24 സീറ്റും കോണ്‍ഗ്രസ് നേടി. ബിജെപി രണ്ട് സീറ്റ് നേടി. ശിവസേനയടക്കമുള്ള മറ്റ് പാര്‍ട്ടികള്‍ക്ക് സീറ്റൊന്നും കിട്ടിയില്ല. പ്രസിഡന്റ് പദവിയ്ക്കുള്ള മത്സരത്തില്‍ കോണ്‍ഗ്രസ് നേതാവ് രാജര്‍ഷി നികം ബിജെപിയിലെ അശോക് തയാഡെയെ പരാജയപ്പെടുത്തിയത് 10,000ല്‍ പരം വോട്ടിനാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് റാവുസാഹിബ് ദാന്‍വെ എംപിയായ ജല്‍ന ലോക്‌സഭ മണ്ഡലത്തിലാണ് സില്ലോദ് മുനിസിപ്പല്‍ കൗണ്‍സില്‍.

ഹൈദരാബാദ് എംപിയായ അസദുദീന്‍ ഒവൈസിയുടെ എംഐഎം (മജ്‌ലീസ് ഇ ഇതിഹാദുള്‍ മുസ്ലീമിന്‍) 20 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കിലും ഒരു സീറ്റ് പോലും നേടാനായില്ല. കോണ്‍ഗ്രസ് എംഎല്‍എ അബ്ദുള്‍ സത്താറിനാണ് പാര്‍ട്ടി നേതൃത്വം വിജയത്തിന്റെ ക്രെഡിറ്റ് നല്‍കിയിരിക്കുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.

സില്ലോദ് മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ബിജെപി നേതാവ് ദാന്‍വെയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. ശിവസേന എംഎല്‍എയും മന്ത്രിയുമായ അര്‍ജുന്‍ ഖോട്കറില്‍ നിന്ന് ദാന്‍വെ കടുത്ത മത്സരം നേരിടുന്നുണ്ട്. ഇത്തവണ ജല്‍നയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിക്കുെന്നാണ് ഖോട്കര്‍ പറയുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ബിജെപിയും ശിവസേനയും സഖ്യമുറപ്പിച്ച സാഹചര്യത്തില്‍ ഇത് ഇരു പാര്‍ട്ടകള്‍ക്കും തലവേദനയാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍