സവര്‍ക്കര്‍ സ്റ്റഡി സെന്റര്‍ തുടങ്ങാനുള്ള നിര്‍ദ്ദേശം ഉടന്‍ അംഗീകരിക്കപ്പെടും. എബിവിപിയാണ് ഈ നിര്‍ദ്ദേശം സര്‍വകലാശാല ഭരണകൂടത്തിന് മുന്നില്‍ വച്ചിരിക്കുന്നത് എന്നും മഹാരാഷ്ട്ര ടൈംസ് പറയുന്നു.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ സവര്‍ക്കര്‍ സറ്റഡി കോഴ്‌സ് തുടങ്ങാന്‍ പോകുന്നതായി അനുകൂല മഹാരാഷ്ട്ര ടൈംസ് പത്രം. സ്വാതന്ത്ര്യസമര പോരാളി എന്ന നിലയിലാണ് പത്രം വിഡി സവര്‍ക്കറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സവര്‍ക്കറുടെ ഹിന്ദുത്വ, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, സയന്‍സുമായി ബന്ധപ്പെട്ട സവര്‍ക്കറിന്റെ കാഴ്ചപ്പാടുകള്‍, മഹാത്മ ഗാന്ധിക്കെതിരായ സവര്‍ക്കറിന്റെ നിലപാടുകള്‍ തുടങ്ങിയവയെല്ലാം സംബന്ധിച്ചുള്ള പഠനങ്ങളായിരിക്കും സവര്‍ക്കര്‍ സ്റ്റഡി സെന്ററില്‍ നടക്കുക എന്ന് പത്രം പറയുന്നു. സവര്‍ക്കര്‍ സ്റ്റഡി സെന്റര്‍ തുടങ്ങാനുള്ള നിര്‍ദ്ദേശം ഉടന്‍ അംഗീകരിക്കപ്പെടും. എബിവിപിയാണ് ഈ നിര്‍ദ്ദേശം സര്‍വകലാശാല ഭരണകൂടത്തിന് മുന്നില്‍ വച്ചിരിക്കുന്നത് എന്നും മഹാരാഷ്ട്ര ടൈംസ് പറയുന്നു.
പൂനെ സര്‍വകലാശാലയില്‍ സവര്‍ക്കര്‍ അധ്യാസന്‍ കേന്ദ്ര സ്ഥാപിച്ചിരുന്ന കാര്യം പത്രം ഓര്‍മ്മിപ്പിക്കുന്നു. ജെഎന്‍യുവില്‍ സവര്‍ക്കര്‍ സറ്റഡി സെന്റര്‍ സ്ഥാപിച്ചാല്‍ അത് മഹാരാഷ്ട്രയ്ക്ക് പുറത്ത് ആദ്യത്തേതായിരിക്കും. അതേസമയം ഹിന്ദുത്വ വിദ്യാര്‍ത്ഥി സംഘടനകളും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ ജെഎന്‍യുവില്‍ ഇത് ശക്തമായ എതിര്‍പ്പ് നേരിട്ടേക്കാം എന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്.