UPDATES

ജിഷ്ണുവിന്റെ അമ്മയുടെ ആരോഗ്യനില വഷളായി: ഐസിയുവിലേയ്ക്ക് മാറ്റി

ബന്ധുക്കളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയതിന് ശേഷമായിരുന്നു ഐസിയുവിലേക്ക് മാറ്റിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരാഹാര സമരം നടത്തുന്ന, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ ആരോഗ്യനില വഷളായി. ഇതേ തുടര്‍ന്ന് അവരെ ഐസിയുവിലേക്ക് മാറ്റി. ഡോക്ടര്‍മാരുടേയും സൂപ്രണ്ടിന്റേയും നിര്‍ദ്ദേശപ്രകാരമാണ് ഐസിയുവിലേയ്ക്ക് മാറ്റിയത്. ബന്ധുക്കളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയതിന് ശേഷമായിരുന്നു ഐസിയുവിലേയ്ക്ക മാറ്റിയത്.

ഞങ്ങള്‍ ആരുടേയും ഏജന്റല്ലെന്നും സമരം ചെയ്യണമെങ്കില്‍ ആരോഗ്യം വേണമല്ലോ എന്നും ഡോക്ടര്‍മാര്‍ മഹിജയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. ഡ്രിപ്പ്‌സ് പോലും ഇടാന്‍ മഹിജ എന്ന് സമ്മതിച്ചിട്ടില്ല. താന്‍ ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കുന്നതായി പലരും പറഞ്ഞ് കേട്ടത് മഹിജയ്ക്ക് കൂടുതല്‍ വിഷമമുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ഡ്രിപ്പ്‌സ് പോലും സ്വീകരിക്കില്ലെന്ന് മഹിജ തീരുമാനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍