മഹിജയുടേയും ശ്രീജിത്തിന്റേയും ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയേയും അമ്മാവന്‍ ശ്രീജിത്തിനേയും ഇന്ന് വൈകീട്ടോ നാളെയോ ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ കോളേജ് സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്. മഹിജയുടേയും (45) ശ്രീജിത്തിന്റേയും (35) ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മഹിജയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. മഹിജ പൂര്‍ണമായി ഭക്ഷണം കഴിച്ച് തുടങ്ങിയിട്ടില്ല. അതിനാല്‍ തന്നെ ചില ബുദ്ധിമുട്ടുകള്‍ മഹിജയ്ക്കുണ്ട്. മഹിജയെ ഇന്ന് പേ വാര്‍ഡിലേക്ക് മാറ്റുമെന്നും സൂപ്രണ്ട്് അറിയിച്ചു. മെഡിക്കല്‍ കോളേജ് മീഡിയ കോഡിനേറ്ററാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.