UPDATES

ട്രെന്‍ഡിങ്ങ്

എറണാകുളത്ത് പി രാജീവിന് വോട്ട് ചോദിച്ച് മേജര്‍ രവി

സംഘപരിവാര്‍ വേദികളില്‍ സജീവമായി പ്രത്യക്ഷപ്പെടുകയും ആര്‍എസ്എസ് അനുഭാവിയെന്ന് അറിയപ്പെട്ടിരുന്നയാളുമായ മേജര്‍ രവി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി.

എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവിന് വോട്ട് ചോദിച്ച് സംവിധാകന്‍ മേജര്‍ രവി. എല്‍ഡിഎഫ് എറണാകുളം പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനിലാണ് മേജര്‍ രവി എത്തിയത്. നേരത്തെ സംഘപരിവാര്‍ വേദികളില്‍ പ്രത്യക്ഷപ്പെടുകയും ആര്‍എസ്എസ് അനുഭാവിയെന്ന് അറിയപ്പെട്ടിരുന്നയാളുമായ മേജര്‍ രവി, ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി.

നേരത്തെ ഫേസ്ബുക്ക് വീഡിയോയില്‍ ഉള്‍പ്പെടെ ഇടത് സര്‍ക്കാരിനെ പിന്തുണച്ച് മേജര്‍ രവി രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു. ബിജെപി, സംഘപരിവാര്‍ അനുകൂല പ്രസ്താവനകള്‍ മേജര്‍ രവി കുറയ്ക്കുകയും സിപിഎമ്മിനോടും സര്‍ക്കാരിനോടും മൃദു സമീപനം സ്വീകരിക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. കേരളത്തില്‍ പ്രളയം വന്നപ്പോളാണ് തനിക്ക് രാഷ്ട്രീയവും ജാതിയും മതവുമില്ല എന്ന് ചിലര്‍ തിരിച്ചറിഞ്ഞത് എന്ന് മേജര്‍ രവി പറഞ്ഞിരുന്നു.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയവര്‍ എല്‍ഡിഎഫ് എറണാകുളം പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍