UPDATES

സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് മലയാളി പെണ്‍കുട്ടി ഭാവന ശിവദാസിന്

500ല്‍ 499 മാര്‍ക്ക് ആണ് ഭാവന നേടിയത്. നഗരങ്ങളില്‍ 99.85 വിജയ ശതമാനവുമായി തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്.

സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷയില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം റാങ്ക്. കേരളത്തില്‍ നിന്നുള്ള ഭാവന എന്‍ ശിവദാസ് ആണ് ഒന്നാം റാങ്ക് നേടിയിരിക്കുന്നത്. 500ല്‍ 499 മാര്‍ക്ക് ആണ് ഭാവന നേടിയത്. രാജ്യത്താകെ 18,27,472 വിദ്യാർഥികളാണ് ഇത്തവണ സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷ എഴുതിയിരുന്നത്. 13 വിദ്യാര്‍ത്ഥികളാണ് രാജ്യത്ത് 499 മാര്‍ക്കുമായി ഒന്നാം സ്ഥാനം പങ്കിട്ടത്.

ദേശീയ തലത്തില്‍ 91.1 വിജയ ശതമാനം രേഖപ്പെടുത്തിയപ്പോള്‍ നഗരങ്ങളില്‍ 99.85 വിജയ ശതമാനവുമായി തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. ചെന്നൈയില്‍ 99 ശതമാനം വിജയവും അജ്മീറില്‍ 95.89 ശതമാനവും വിജയം രേഖപ്പെടുത്തി.

കേന്ദ്രീയ വിദ്യാലയങ്ങള്‍ 99.47 ശതമാനം വിജയവും ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ 98.57 ശതമാനം വിജയവും നേടി. വിജയികളെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അഭിനന്ദിച്ചു. cbseresults.nic.in, cbse.nic.in എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാണ്.

എസ്എസ്എല്‍സി ഫലത്തോടൊപ്പം നേരത്തെയാണ് ഇത്തവണ സിബിഎസ്ഇ ഫലം പുറത്തുവിട്ടിരിക്കുന്നത്. ഐസിഎസ്ഇ ഫലവും പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് ഫലങ്ങളും ഇനിയും പുറത്തുവരാനുണ്ട്. സിബിഎസ്ഇ ഫലം പുറത്തുവരുന്നത് വൈകുന്നത് മൂലം ബിരുദ കോഴ്‌സുകള്‍ക്കുള്ള പ്രവേശനം നേടുന്നതില്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായുള്ള പരാതി എല്ലാ വര്‍ഷവും ഉയര്‍ന്നുവരാറുണ്ട്്. ഇക്കാര്യം പരിഗണിച്ച് ഇത്തവണ സിബിഎസ്ഇ 12ാം ക്ലാസ് ഫലം ഇത്തവണ നേരത്തെ പുറത്തുവിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍