UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂര്‍ സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടു; സിപിഎമ്മുകാരനെ കൊന്ന കേസിലെ പ്രതിയായ എസ് ഡി പി ഐ പ്രവര്‍ത്തകനെന്ന് പോലീസ്

സിറിയയില്‍ ഐ എസിന് വേണ്ടി പോരാടുന്ന മനാഫിന്റെ ബന്ധു അബ്ദുല്‍ ഖയ്യും ആണ് ബന്ധുക്കളെ മരണവിവരം അറിയിച്ചത്

കണ്ണൂര്‍ വളപട്ടണം സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടു. ഐ എസില്‍ ചേരാന്‍ രാജ്യം വിട്ടു എന്നു കരുതപ്പെട്ടിരുന്ന അബ്ദുല്‍ മനാഫ് (30) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സിറിയയിലെ യുദ്ധമേഖലയില്‍ വെച്ചു കൊല്ലപ്പെട്ടതായി കണ്ണൂര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പി പി സദാനന്ദന്‍ സ്ഥിരീകരിച്ചു.

സിറിയയില്‍ ഐ എസിന് വേണ്ടി പോരാടുന്ന മനാഫിന്റെ ബന്ധു അബ്ദുല്‍ ഖയ്യും ആണ് ബന്ധുക്കളെ മരണവിവരം അറിയിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് മനാഫ് രാജ്യം വിട്ടത്. സിറിയയിലേക്ക് കടക്കുന്നതിന് മുന്‍പ് തുര്‍ക്കി പോലീസ് പിടിയിലായി പിന്നീട് നാടുകടത്തപ്പെട്ട വള്ളുവകണ്ടി ഷാജഹാന്‍ ആണ് മനാഫിനെ സിറിയയിലേക്ക് കടക്കുന്നതിന് സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. ഷാജഹാന്‍ കഴിഞ്ഞ ജൂലൈയില്‍ ഡല്‍ഹിയില്‍ വെച്ചു അറസ്റ്റിലായിരുന്നു.

എസ് ഡി പി ഐ പ്രവര്‍ത്തകനാണ് മനാഫ് എന്നു പോലീസ് പറഞ്ഞു. 2009ല്‍ സിപിഎം പ്രവര്‍ത്തകനായ ബിനീഷിന്റെ കൊലപാതകത്തിലും പ്രതിയാണ്.

ഐ എസ് ജിഹാദ് വീട്ടുമുറ്റത്തെത്തുമ്പോള്‍; അടുത്ത തലമുറയുടെ ബിന്‍ ലാദന്‍ ഇവരില്‍ നിന്നാകുമോ?

ഈ അടുത്തകാലത്ത് സിറിയയില്‍ കൊല്ലപ്പെട്ട അഞ്ച് ഐഎസ്‌ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നിന്നുള്ളവരാണ്. ചാലാട് സ്വദേശിയായ ഷഹനാദ്(25), വളപട്ടണം സ്വദേശിയായ റിഷാല്‍(30) പാപ്പിനിശ്ശേരി സ്വദേശി ടി വി ഷമീര്‍(45), മകന്‍ സല്‍മാന്‍(20), മുണ്ടേരി സ്വദേശി മുഹമ്മദ് ഷാമിര്‍(25) എന്നിവരാണ് കൊല്ലപ്പെട്ടത്. കാസര്‍ഗോഡു നിന്നും 21ഉം കണ്ണൂരില്‍ നിന്നും 15ഉം പേര്‍ ഐഎസില്‍ ചേര്‍ന്നുവെന്നാണ് പോലീസ് രേഖകള്‍ പറയുന്നത്.

സിറിയയില്‍ കൊല്ലപ്പെട്ട ‘ഐഎസ് ഭീകരന്‍’ ഷമീര്‍, ഒരു കാലത്ത് വളപട്ടണത്തുകാരുടെ പ്രിയപ്പെട്ട ഷമീര്‍ക്കയായിരുന്നു

കഴിഞ്ഞ ഒക്ടോബറില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ച് അഞ്ചു പേരെ കണ്ണൂരില്‍ അറസ്റ്റ് ചെയ്തിരുന്നു. തുര്‍ക്കിയില്‍ നിന്നും പരിശീലനം നേടി സിറിയയിലേക്ക് കടക്കുന്നതിനിടെ തുര്‍ക്കി പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ച മുണ്ടേരിയിലെ കെ സി മിഥിലാജ്, എം വി റാഷിദ്, മയ്യില്‍ ചെക്കിക്കുളത്തെ കെ വി അബ്ദുല്‍ റസാഖ് എന്നിരെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ സിറിയയിലേക്ക് കടക്കാന്‍ സഹായിച്ച തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരെയും പോലീസ് പിടികൂടി.

ഐ എസ് ബന്ധം; ‘ബിരിയാണി ഹംസ’മാരില്‍ നിന്നും ഈ യുവാക്കളെ രക്ഷിക്കേണ്ടതുണ്ട്

ഐഎസിലേക്ക് യുവാക്കളുടെ ചേക്കേറല്‍; പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കെന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍