UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിയന്നയില്‍ മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം ബാത്ത് ടബില്‍ കിടത്തുകയായിരുന്നു എന്നാണ് റോയ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്

ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ മലയാളി നഴ്‌സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളിമുറിയിലെ ബത്ത് ടബില്‍ കൈത്തണ്ട മുറിച്ച് രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് 46കാരിയായ ഗ്രേസിയെ കണ്ടെത്തിയത്. ഭര്‍ത്താവ് റോയിയെ (51) പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രേസിയുടെ തലയുടെ പിന്‍ഭാഗത്ത് മാരകമായ മുറിവ് കണ്ടെത്തിയിട്ടുണ്ട്. കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം ബാത്ത് ടബില്‍ കിടത്തുകയായിരുന്നു എന്നാണ് റോയ് പൊലീസിനോട് പറഞ്ഞിരിക്കുന്നത് എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. റോബിന്‍, റെന്‍സന്‍, രേഖ എന്നീ മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍