UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആദ്യം സ്വന്തം കസേര രക്ഷിക്കാന്‍ നോക്ക്, എന്നിട്ട് പോരേ ഞങ്ങളുടെ എംഎല്‍എമാരെ വാങ്ങാന്‍

മോദി ആദ്യം സ്വന്തം കസേര രക്ഷിച്ചെടുക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ. എന്നിട്ട് മതി ഞങ്ങളുടെ എംഎല്‍എമാരെ കിട്ടുമോ എന്ന് നോക്കാന്‍.

40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് വരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാവാദത്തിന് മറുപടിയുമായി തൃണമൂല്‍ അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. മോദി ആദ്യം സ്വന്തം കസേര രക്ഷിച്ചെടുക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ. എന്നിട്ട് മതി ഞങ്ങളുടെ എംഎല്‍എമാരെ കിട്ടുമോ എന്ന് നോക്കാന്‍.

ബംഗാളില്‍ ഞങ്ങളുടെ 40 എംഎല്‍എമാരെ വിലക്ക് വാങ്ങുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഹൂഗ്ലിയിലെ ഭദ്രേശ്വറില്‍ വോട്ടര്‍മാരുമായി സംസാരിക്കുകയാരുന്നു മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസുകാരെ അങ്ങനെ എളുപ്പത്തില്‍ വിലയ്ക്ക് വാങ്ങാം എന്ന് മോദി കരുതണ്ട. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്ന ബിജെപിയെ ബംഗാളികള്‍ ഒരിക്കലും അംഗീകരിക്കില്ല.

ഭരണഘടനാവിരുദ്ധമായ കാര്യങ്ങളാണ് പ്രധാനമന്ത്രി മോദി പറയുന്നത്. നിരന്തരം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തുകയാണ്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് – മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍