UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈശ്വരാ ഗാന്ധി ഭഗവാനേ, മോദിയെ തോല്‍പ്പിക്കണേ: പാര്‍ലമെന്റിന് മുന്നില്‍ ഒരു പ്രാര്‍ത്ഥന

മോദിയേയും ബിജെപിയേയും പുറത്താക്കി രാജ്യത്തെ രക്ഷിക്കണം എന്ന് പ്രാര്‍ത്ഥിച്ചു – മമത പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രാര്‍ത്ഥന. പാര്‍ട്ടി എംപിമാരേയും മറ്റ് കക്ഷി നേതാക്കളേയും കണ്ട് സംസാരിക്കുന്നതിനായാണ് മമത ബാനര്‍ജി പാര്‍ലമെന്റ് കോംപ്ലക്‌സിലെത്തിയത്. പാര്‍ലമെന്റിലെ അവസാന ദിവസമാണ്. മോദിയെ പുറത്തക്കണമെന്ന് ബാപ്പുവിനോട് പ്രാര്‍ത്ഥിക്കാം എന്ന് വിചാരിച്ചു. മോദിയേയും ബിജെപിയേയും പുറത്താക്കി രാജ്യത്തെ രക്ഷിക്കണം എന്ന് പ്രാര്‍ത്ഥിച്ചു – മമത പറഞ്ഞു. മോദി ഹഠാവോ, ദേശ് ബച്ചാവോ (മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ), മോദി സര്‍ക്കാര്‍ കി എക്‌സ്പയറി ഡേറ്റ് ആ ഗയി (മോദി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു) തുടങ്ങിയ മുദ്രാവാക്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍