UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്രങ്ങളില്‍ സ്വന്തം മരണവാര്‍ത്തയും പരസ്യവും നല്‍കി വൃദ്ധന്‍ അപ്രത്യക്ഷനായി

ബുധനാഴ്ച വാര്‍ത്തയും പരസ്യത്തിനുള്ള വിവരവുമായി ജോസഫ് മേലുക്കുന്നേല്‍ പ്രമുഖ പത്രങ്ങളുടെയെല്ലാം ഓഫീസുകളില്‍ എത്തിയിരുന്നു. ചില പത്രങ്ങളില്‍ 35,000ത്തോളം രൂപ ചിലവ് വരുന്ന വലിയ പരസ്യമാണ് നല്‍കിയിരിക്കുന്നത്.

പത്രങ്ങളില്‍ സ്വന്തം മരണവാര്‍ത്തയും പരസ്യവും നല്‍കി അപ്രത്യക്ഷനായ വൃദ്ധനെക്കുറിച്ച് കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് അന്വേഷിച്ച് വരുകയാണ്. തളിപ്പറമ്പ് കുറ്റിക്കോലിലെ കര്‍ഷകനായ ജോസഫ് മേലുക്കുന്നേലിനെയാണ് (77) കാണാതായത്. ബുധനാഴ്ച വാര്‍ത്തയും പരസ്യത്തിനുള്ള വിവരവുമായി ജോസഫ് മേലുക്കുന്നേല്‍ പ്രമുഖ പത്രങ്ങളുടെയെല്ലാം ഓഫീസുകളില്‍ എത്തിയിരുന്നു.

തന്റെ അടുത്ത ബന്ധുവിന്റേത് എന്ന് പറഞ്ഞാണ് മരണവാര്‍ത്തയും ഫോട്ടോയും കൊടുത്തത്. തിരുവനന്തപുരം ആര്‍സിസിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്നാണ് അന്ത്യമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. സ്വന്തം ഫോണ്‍ നമ്പര്‍ തന്നെയാണ് കൊടുത്തിരിക്കുന്നത്. ചില പത്രങ്ങളില്‍ 35,000ത്തോളം രൂപ ചിലവ് വരുന്ന വലിയ പരസ്യമാണ് നല്‍കിയിരിക്കുന്നത്. കുടുംബാംഗങ്ങളുടെ വിശദ വിവരങ്ങളുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍