UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്നു

ഇയാള്‍ രമ്യയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 23 കാരിയായ അധ്യാപികയെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഗായത്രി മട്രിക്കുലേഷന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസിലെ ഗണിത അധ്യാപികയായ എസ് രമ്യ ക്ലാസ് മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കവേ രാജശേഖര്‍ എന്നയാള്‍ കയറിവന്ന് ആക്രമിക്കുകയായിരുന്നു. രൂക്ഷമായ തര്‍ക്കത്തിന് പിന്നാലെയാണ് ഇയാള്‍ രമ്യയെ വെട്ടിയത്.

ഇയാള്‍ രമ്യയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്. കോളേജ് പഠന കാലം മുതല്‍ പരിചയമുള്ള രമ്യയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി രാജശേഖര്‍ ആറ് മാസം മുന്പ രമ്യയുടെ വീട്ടുകാരെ സമീപിച്ചിരുന്നു. എന്നാല്‍ അഭ്യര്‍ത്ഥന വീട്ടുകാര്‍ തള്ളിക്കളഞ്ഞിരുന്നു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് രാജശേഖര്‍ തന്റെ സഹോദരിക്ക് മെസേജ് അയച്ചിരുന്നു. അതേസമയം രമ്യയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോയി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍