UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി; ജസ്വന്ത് സിംഗിന്റെ മകനും എംഎല്‍എയുമായ മാനവേന്ദ്ര സിംഗ്, കോണ്‍ഗ്രസില്‍ ചേര്‍ന്നു

മാനവേന്ദ്ര സിംഗ് രാജ്പുത് സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ്. മാനവേന്ദ്രയിലൂടെ രാജ്പുത് വോട്ടുകള്‍ വലിയ തോതില്‍ നേടാനാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജസ്വന്ത് സിംഗിന്റെ മകനും പാര്‍ട്ടി എംഎല്‍എയുമായ മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ന്യൂഡല്‍ഹി 24 അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ദേശീയ ആസ്ഥാനത്തത്തിയാണ് മാനവേന്ദ്ര സിംഗ് അംഗത്വം നേടിയത്. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി മാനവേന്ദ്ര സിംഗ് കൂടിക്കാഴ്ച നടത്തി. മാനവേന്ദ്ര സിംഗ് രാജ്പുത് സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ്. മാനവേന്ദ്രയിലൂടെ രാജ്പുത് വോട്ടുകള്‍ വലിയ തോതില്‍ നേടാനാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
എബി വാജ്‌പേയ് സര്‍ക്കാരില്‍ വിദേശകാര്യ, ധന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള നേതാവാണ് ജസ്വന്ത് സിംഗ്. തെലങ്കാനയ്‌ക്കൊപ്പം ഡിസംബര്‍ ഏഴിനാണ് രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പ്.

1999ല്‍ ബാര്‍മര്‍ – ജയ്‌സാല്‍മിര്‍ ലോക്‌സഭ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാനവേന്ദ്ര സിംഗ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സോന റാമിനോട് പരാജയപ്പെട്ടിരുന്നു. 2004ല്‍ ഇവിടെ നിന്ന് തന്നെ സോനാറാമിലെ രണ്ട് ലക്ഷത്തില്‍ പരം വോട്ടിന് തോല്‍പ്പിച്ച് ലോക് സഭയിലെത്തി. ലോക്‌സഭയില്‍ പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായി. 2013ല്‍ ശിവ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. തന്റെ പിതാവിന്റെ സീറ്റ് നേടിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധിക്കുകയും പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിര പ്രചാരണം നടത്തുകയും ചെയ്തതിന്റെ പേരില്‍ മാനവേന്ദ്ര സിംഗിനെ 2014ല്‍ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാനവേന്ദ്ര സിംഗ് ബിജെപി വിടാന്‍ തയ്യാറെടുക്കുന്നതായി നേരത്തെ വ്യക്തമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍