UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനിതി സംഘത്തിലെ അവസാനത്തെ മൂന്ന് പേരും തിരിച്ചുപോയി

നേരത്തെ മധുരയില്‍ നിന്നെത്തിയ സംഘത്തിനും ശക്തമായ പ്രതിഷേധം മൂലം സന്നിധാനത്തെത്താന്‍ കഴിഞ്ഞിരുന്നില്ല.

ശബരിമല ദര്‍ശനത്തിന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ മനിതി സംഘത്തില്‍ പത്തനംതിട്ടയില്‍ ബാക്കിയുണ്ടായിരുന്ന അവസാന സംഘവും തിരിച്ചുപോയി. യാത്ര (36), മുത്തുലക്ഷ്മി (39), വസുമതി (39) എന്നിവരാണ് തിരിച്ചുപോയത്. കുടുതല്‍ സുരക്ഷയൊരുക്കിയാല്‍ വീണ്ടും തിരിച്ചുവരുമെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ മധുരയില്‍ നിന്നെത്തിയ സംഘത്തിനും ശക്തമായ പ്രതിഷേധം മൂലം സന്നിധാനത്തെത്താന്‍ കഴിഞ്ഞിരുന്നില്ല.

യുവതികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മടങ്ങുന്നത് എന്നാണ് പൊലീസ് പറയുന്നതെങ്കിലും തങ്ങളെ നിര്‍ബന്ധിച്ച് മടക്കി അയയ്ക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങളോട് മനീതി സംഘാംഗങ്ങള്‍ പറഞ്ഞത്. വയനാട് സ്വദേശിയായ ദലിത് ആദിവാസി പ്രവര്‍ത്തക അമ്മിണിയും ഇവര്‍ക്കൊപ്പം ചേരാനായി പിന്നീട് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍