UPDATES

സിനിമാ വാര്‍ത്തകള്‍

“സേഫ് എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് വേഗം ഫോൺ വെക്കുകയായിരുന്നു”; മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരെന്ന് അസോസ്സിയേറ്റ് ഡയറക്ടര്‍

കുളു മണാലിയില്‍ നിന്ന് 82 കിലോ മീറ്റര്‍ മാറി ചത്രു എന്ന പ്രദേശത്താണ് സംഘം കുടുങ്ങിയിട്ടുള്ളത്

ഹിമാചല്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുന്ന മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരാണെന്ന് ഇന്നലെ സന്ദേശം ലഭിച്ചിരുന്നെന്ന് സിനിമയുടെ അസോസ്സിയേറ്റ് ഡയറക്ടര്‍ ചാന്ദനീ ദേവി. മൊബൈല്‍ നെറ്റ് വര്‍ക്കുകകളൊന്നും ലഭിക്കാത്തതിനാല്‍ സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് സംഘാംഗമായ ഗൗരവ് ബന്ധപ്പെട്ടതെന്നും, സുരക്ഷിതരാണെന്ന് എല്ലാവരേയും ടാഗ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ ആവശ്യപ്പെട്ടെന്നും ചാന്ദ്നി അഴിമുഖത്തോട് പറഞ്ഞു.

‘ഇന്നലെ ഗൗരവ് സാറ്റലൈറ്റ് വഴി വിളിച്ചിരുന്നു. ‘സേഫ്’ എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് വേഗം വെക്കുകയാണ് ചെയ്തത്. എല്ലാവരേയും ടാഗ് ചെയ്ത് ഫേസ്ബുകില്‍ പോസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടു.” ചാന്ദ്നി പറഞ്ഞു.

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി പോയ സംഘമാണിത്. മഞ്ജു വാര്യര്‍, സെക്സി ദുര്‍ഗ എന്ന ചിത്രത്തില്‍ അഭിനയിച്ച വേദ് വിഷ്ണു, സനല്‍ കുമാര്‍ ശശിധരന്‍, തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നുമുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ സംഘത്തിലുണ്ട്. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ഈ മാസം 29 ന് ഹിമാചലില്‍ തിരിച്ച് വരാനായിരുന്നു പദ്ധതി. ഡല്‍ഹി, ഹിമാചല്‍ പ്രദേശ് തുടങ്ങിയിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്.

കുളു മണാലിയില്‍ നിന്ന് 82 കിലോ മീറ്റര്‍ മാറി ചത്രു എന്ന പ്രദേശത്താണ് സംഘം കുടുങ്ങിയിട്ടുള്ളത്. ഇവിടെ നിന്ന് പ്രധാന നഗരത്തിലേക്കുള്ള പാത തടസപ്പെട്ട് കിടക്കുകയാണ്. സിനിമാ സംഘം കുടുങ്ങി കിടക്കുന്ന കാര്യം ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ കനത്ത മഴ മറ്റിടങ്ങളിലേക്ക് മാറുന്നത് അസാധ്യമാക്കിയിരിക്കുകയാണ്.

ALSO READ: “ഇനി രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രം”; മധു വാര്യര്‍ക്ക് മഞ്ജു വാര്യരുടെ 15 സെക്കന്‍റ് സന്ദേശം, പ്രളയത്തില്‍ ഹിമാചലില്‍ കുടുങ്ങി ചിത്രീകരണ സംഘം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍