UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിരോധ മന്ത്രി പദം വിട്ടത് കാശ്മീര്‍ പ്രശ്‌നം അടക്കമുള്ളവയുടെ സമ്മര്‍ദ്ദം മൂലം: പരീഖര്‍

ഡല്‍ഹി എനിക്ക് പറ്റിയ സ്ഥലമല്ല, ഞാന്‍ ശീലിച്ചിട്ടുള്ള സാഹചര്യങ്ങളല്ല അത്. ഒരുപാട് സമ്മര്‍ദ്ദമുണ്ടായിരുന്നു.

കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുക ഒട്ടും എളുപ്പമല്ലെന്നും ദീര്‍ഘകാല പദ്ധതി ആവശ്യമാണെന്നും ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീഖര്‍. പ്രതിരോധ മന്ത്രിയായിരിക്കെ കാശ്മീര്‍ പ്രശ്‌നമടക്കമുള്ളവയുമായി ബന്ധപ്പെട്ട് തനിക്ക് ഏറെ സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നതായി പരീഖര്‍ പറഞ്ഞു. പനാജിയില്‍ ഡോ.അംബേദ്കറുടെ 126ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പരീഖര്‍.

ഡല്‍ഹി എനിക്ക് പറ്റിയ സ്ഥലമല്ല, ഞാന്‍ ശീലിച്ചിട്ടുള്ള സാഹചര്യങ്ങളല്ല അത്. ഒരുപാട് സമ്മര്‍ദ്ദമുണ്ടായിരുന്നു. കാശ്മീര്‍ പ്രശ്‌നം സംബന്ധിച്ച് മാദ്ധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ പ്രശ്‌നപരിഹാരത്തിന് പ്രതികൂലമായേക്കാം എന്നും പരീഖര്‍ അഭിപ്രായപ്പെട്ടു. കാര്യം നടക്കണമെങ്കില്‍ ചര്‍ച്ചകള്‍ കുറയ്ക്കണമെന്നും പരീഖര്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍