UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍ മോചിതയായി

ഷൈനയുടെ ഭര്‍ത്താവും മാവോയിസ്റ്റ് നേതാവുമായ രൂപേഷ് ഇപ്പോളും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. തമിഴ്‌നാട്ടിലെ കേസുകളില്‍ ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് ഷൈനയെ കോയമ്പത്തൂര്‍ ജയിലില്‍ നിന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു.

മാവോയിസ്റ്റ് നേതാവ് ഷൈന ജയില്‍ മോചിതയായി. കേരളത്തിലും തമിഴ്‌നാട്ടിലും പലയിടങ്ങളിലായി 17 കേസുകളാണ് ഷൈനയുടെ പേരിലുണ്ടായിരുന്നത്. ഈ 17 കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഷൈന പുറത്തിറങ്ങുന്നത്. മാവോയിസിറ്റ് അനുഭാവികളും പ്രവര്‍ത്തകരുമായവര്‍ ഷൈനയെ മുദ്രാവാക്യം വിളികളോടെയാണ് സ്വകരിച്ചത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കൊപ്പം നിന്നതിന് തനിക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയായിരുന്നു എന്ന് ഷൈന ആരോപിച്ചു.

ഷൈനയുടെ ഭര്‍ത്താവും മാവോയിസ്റ്റ് നേതാവുമായ രൂപേഷ് ഇപ്പോളും കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. തമിഴ്‌നാട്ടിലെ കേസുകളില്‍ ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് ഷൈനയെ കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു. മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണു ഷൈന മോചിപ്പിക്കപ്പെടുന്നത്.

2015 ലാണ് ഷൈനയും രൂപേഷും അടക്കമുള്ള സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ കോയമ്പത്തൂര്‍ Q ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് നേതാക്കളായ അനൂപ് മാത്യൂ ജോര്‍ജ്ജ്, രൂപേഷ്, കണ്ണന്‍, വീരമണി എന്നിവര്‍ക്കൊപ്പം കരുമറ്റംപെട്ടിയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് രണ്ട് കേസുകള്‍ മാത്രമുണ്ടായിരുന്ന ഷൈനയെ ദേശീയ സുരക്ഷ നിയമം അനുസരിച്ച് ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ കാലാവധി തീരുന്നതിനിടക്ക് കേരളത്തിലും തമിഴ്നാട്ടിലുമായി 17 കേസുകള്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടു. തൃശ്ശൂര്‍ വലപ്പാട് സ്വദേശിയായ ഷൈന ഹൈക്കോടതിയില്‍ അപ്പര്‍ ഡിവിഷന്‍ ക്ളര്‍ക്കായിരുന്നു.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍