UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോര്‍ജ്ജ് അലഞ്ചേരി പീഡനം മറച്ചുവെച്ചു; വിശ്വാസികള്‍ രംഗത്ത്

വിശ്വാസികളുടെ സംഘടനയായ എ.എം.ടിയാണ് കര്‍ദ്ദിനാളിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ബലാത്സംഗം ചെയ്തെന്നാരോപിച്ച് കന്യാസ്ത്രീ നല്‍കിയ പരാതി സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മറച്ചുവെച്ചു എന്നു വിശ്വാസികള്‍. വിശ്വാസികളുടെ സംഘടനയായ എ.എം.ടിയാണ് കര്‍ദ്ദിനാളിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

2014ല്‍ നാട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ബിഷപ്പ് കുറവിലങ്ങാട് ഗസ്റ്റ് ഹൌസില്‍ വെച്ചു പീഡിപ്പിച്ചു എന്നാണ് കന്യാസ്ത്രീയുടെ പരാതി. ഇതില്‍ കുറവിലങ്ങാട് പോലീസ് കേസെടുത്തിരുന്നു. ഇത് സംബന്ധിച്ചു സഭയ്ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് വന്ന പുരോഹിതന്മാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്.

ദൈവത്തിനും വിശ്വാസികള്‍ക്കുമിടയിലുള്ള ഹോട്ട് ലൈന്‍ ബന്ധത്തില്‍ ഇനി പാതിരിമാര്‍ വേണോ….? പോപ്പ് ആലോചിക്കട്ടെ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍