UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്

ആഡംബര ഫ്ലാറ്റ് സമുച്ചയ പദ്ധതി നടപ്പിലാക്കിയില്ല എന്നു ആരോപണം

ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരെ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ഷറപ്പോവയുടെ പേരില്‍ പ്രഖ്യാപിച്ച ആഡംബര ഫ്ലാറ്റ് സമുച്ചയ പദ്ധതി നടപ്പിലാക്കിയില്ല എന്ന ഗുഡ്ഗാവില്‍ നിന്നുള്ള ഭാവ്ന അഗര്‍വാളിന്റെ പരാതിയിലാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

2016 ല്‍ പൂര്‍ത്തിയാക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഹോംസ്റ്റെഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവല്‍പ്പമെന്‍റ്, ഹോംസ്റ്റെഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെയിന്‍റന്‍സ്, ഹോംസ്റ്റെഡ് അറബിക് ഹോംസ് എന്നീ കമ്പനികള്‍ക്കും അതിന്റെ ഡയറക്ടര്‍മാര്‍ക്കും ഷറപ്പോവയ്ക്കും എതിരെയാണ് കേസ് കൊടുത്തിരിക്കുന്നത്. ഒരു ടെന്നീസ് അക്കാദമിയും സ്പോര്‍ട്ട്സ് വസ്ത്രാലയവുമാണ് പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിരുന്നത് എന്നു ഭാവ്ന അഗര്‍വാള്‍ പറഞ്ഞു.

പൊതുജനങ്ങളുടെ മുന്‍പില്‍ ഇതുപോലൊരു തട്ടിപ്പുപരിപാടിയെ അനുകൂലിച്ചുകൊണ്ട് ഷറപ്പോവ പ്രത്യക്ഷപ്പെട്ടത് ക്രിമിനല്‍ ഗൂഡാലോചനയാണ് എന്നാണ് പരാതിക്കാരിയുടെ ആരോപണം. 2013ല്‍ പദ്ധതിയുമായി ബന്ധപ്പെട്ട മീറ്റിംഗുകള്‍ക്ക് ഷറപ്പോവ ഡല്‍ഹിയില്‍ വന്നിരുന്നു. 53 ലക്ഷം രൂപയാണ് ഭാവ്ന അഗര്‍വാള്‍ നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍