UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈവാഹിക ബലാത്സംഗം ഇന്ത്യയില്‍ കുറ്റകരമാക്കരുത്: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കിയാല്‍ അത് രാജ്യത്ത് അരാജകത്വമുണ്ടാക്കുമെന്നും രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ കുടുംബമൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നും ദീപക് മിശ്ര അഭിപ്രായപ്പെട്ടു.

വൈവാഹിക ബലാത്സംഗം ഇന്ത്യയില്‍ കുറ്റകരമാക്കരുത് എന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണം എന്ന ആവശ്യം മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നതാണ് എന്നും ഇന്ത്യക്ക് ഇത് സ്വീകാര്യമാവില്ല എന്നും ദീപക് മിശ്ര അഭിപ്രായപ്പെട്ടു. വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കിയാല്‍ അത് രാജ്യത്ത് അരാജകത്വമുണ്ടാക്കുമെന്നും രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ കുടുംബമൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നും ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ട്രാന്‍സ്‌ഫോമേറ്റീവ് കോണ്‍സ്റ്റിറ്റിയൂഷണലിസം ഇന്‍ ഇന്ത്യ എന്ന വിഷയത്തിലുള്ള ദേശീയ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന സെഷനില്‍ പ്രസംഗിക്കവേയാണ് മുന്‍ ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമര്‍ശം.

കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പല യുവതികളും ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. 2015-2016 കാലത്തെ ദേശീയ കുടുംബ-ആരോഗ്യ സര്‍വേ പറയുന്നത് 5.4 ശതമാനം ഇന്ത്യന്‍ സ്ത്രീകള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുകൊണ്ട് അവരുടെ ഭര്‍ത്താക്കന്മാരില്‍ നിന്ന് ശാരീരിക പീഡനം നേരിടുന്നതായാണ്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കായിരുന്ന ഐപിസി സെക്ഷന്‍ 377 റദ്ദാക്കിയും ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനം അനുഭവിച്ചുമുള്ള വിധികള്‍ പുറപ്പെടുവിച്ചത് ദീപക് മിശ്ര ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ബഞ്ചാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍