UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ടിവിആര്‍ ഷേണായി അന്തരിച്ചു

2003ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു

പ്രശസ്ത പത്രപ്രവര്‍ത്തകനും സാമ്പത്തിക-രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ ടിവിആര്‍ ഷേണായി അന്തരിച്ചു. മണിപ്പാല്‍ ആശുപത്രിയില്‍ വൈകിട്ട് ഏഴരയോടെയായിരുന്നു അന്ത്യം.

ഇന്ത്യന്‍ എക്സ്പ്രസിലൂടെ പത്രപ്രവര്‍ത്തന രംഗത്ത് കടന്നുവന്ന ഷേണായ് സണ്‍ഡേ മെയില്‍ പത്രത്തിന്റെ എഡിറ്ററുമായിരുന്നു. ദീര്‍ഘകാലം മലയാള മനോരമയുടെ ഡല്‍ഹി ബ്യൂറോ ചീഫും പിന്നീട് ദി വീക്ക് വാരികയുടെ എഡിറ്ററുമായി.

2003ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ടിവിആര്‍ ഷേണായി പ്രസാദ് ഭാരതി നിര്‍വ്വഹണ സമിതിയംഗമായിരുന്നു.

എറണാകുളം ചെറായി സ്വദേശി. സരോജമാണു ഭാര്യ. സുജാത , അജിത് മക്കളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍