UPDATES

വാര്‍ത്തകള്‍

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ, മെഗാ റാലി (വീഡിയോ); നാളെ പത്രിക സമര്‍പ്പണം

‘മോദി’ മുദ്രാവാക്യങ്ങളും ടീ ഷര്‍ട്ടുകളുമായി ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റാലിക്കെത്തിയത്.

വരാണസിയില്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റാലിയും റോഡ് ഷോയും സംഘടിപ്പിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാലയ്ക്ക് മുന്നിലാണ് മെഗാ റാലി സംഘടിപ്പിക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ മുന്നിലുള്ള സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പൂമാല ചാര്‍ത്തിയ ശേഷമാണ് റോഡ് ഷോ തുടങ്ങിയത്.

ബിഹാറിലെ ദര്‍ഭംഗയിലും ബാന്‍ദയിലും പൊതുയോഗങ്ങളില്‍ പ്രസംഗിച്ച ശേഷമാണ് മോദി വരാണസിയിലെത്തിയത്. ‘മോദി’ മുദ്രാവാക്യങ്ങളും ടീ ഷര്‍ട്ടുകളുമായി ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റാലിക്കെത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയി ദശാശ്വമേഥ് ഘട്ടിലാണ് റാലി സമാപിക്കുക.

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മോദിക്കെതിരെ കോണ്‍ഗ്രസ് മത്സരിപ്പിക്കും എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ തവണ മോദിക്കെതിരെ സ്ഥാനാര്‍ത്ഥിയായ അജയ് റായിയെ തന്നെ ആണ് ഇത്തവണയും സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

കഴിഞ്ഞ തവണ മൂ്ന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെ മോദി പരാജയപ്പെടുത്തിയത്. 75,000ല്‍ പരം വോട്ടുകള്‍ മാത്രം നേടിയ അജയ് റായ് മൂന്നാം സ്ഥാനത്തായിരുന്നു. മേയ് ഒന്നിന് മോദി അയോധ്യയില്‍ റാലി നടത്തും. മേയ് 19നാണ് വരാണസിയില്‍ വോട്ടെടുപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍