UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടം കൊണ്ടത് ‘വാങ്കു വിളിക്കുന്ന പെൺകുട്ടി’ എന്ന ആശയം മാത്രം; ഉണ്ണി ആറിനോട് ഖേദം പ്രകടിപ്പിച്ച് മേമുണ്ട സ്കൂള്‍

നാടകത്തിലെ കഥാപാത്രങ്ങളും പശ്ചാത്തലവും പരിചരണവുമെല്ലാം തികച്ചും വ്യത്യസ്തമാണ്. അതു കൊണ്ടു തന്നെ ഈ നാടകം ഒരു സ്വതന്ത്രരചനയാണ്

കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടുകയും സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ‘കിത്താബ്’ എന്ന നാടകം ഇസ്ലാം മതവിശ്വാസത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് എസ്ഡിപിഐ കലോത്സവ വേദിയിലേക്ക് മാര്‍ച്ച് നടത്തിയതോടെയാണ് വിവാദത്തിലായത്. പിന്നാലെ തന്റെ ‘വാങ്ക്’ എന്ന കഥയുടെ വികലമായ അനുകരണമാണ് ഈ നാടകം എന്നാരോപിച്ചുകൊണ്ട് കഥാകൃത്ത് ഉണ്ണി ആറും രംഗത്ത് വന്നിരുന്നു. റഫീഖ് മംഗലശേരി സംവിധാനം ചെയ്ത നാടകം കഥാകൃത്ത് ഉണ്ണി ആറിന്റെ ‘വാങ്ക്’ എന്ന കഥയുടെ സ്വതന്ത്ര ആവിഷ്‌കാരമാണെന്നാണ് പറഞ്ഞിരുന്നത്.

വിവാദത്തില്‍ സാഹിത്യമേഖലയില്‍ നിന്നുള്ള കൂടുതല്‍ ആളുകള്‍ പങ്കാളികളായതോടെ കഥാകൃത്തിനോട് ഖേദ പ്രകടനം നടത്തി നാടകം അവതരിപ്പിച്ച മേമുണ്ട ഹയർ സെക്കണ്ടറി സ്കൂള്‍ രംഗത്തെത്തി. “കഥാകൃത്തിന് പലതരത്തിലുള്ള വിഷമം സൃഷ്ടിച്ചിട്ടുള്ളതിനാല്‍” “നിർവ്യാജമായ ഖേദം” അറിയിക്കുന്നതായി പറയുന്ന പ്രസ്താവന ‘വാങ്ക്’ എന്ന കഥയില്‍ നിന്നുള്ള കേവലമായ ആശയ പ്രചോദനം മാത്രമാണ് കഥയുമായുള്ള വിദൂര ബന്ധമെന്നും ‘കിത്താബ്’ എന്ന നാടകം ഒരു സ്വതന്ത്രാവിഷ്കാരമാണ് എന്നും വിശദീകരിക്കുന്നു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന ഹൈസ്കൂൾ വിഭാഗം മലയാള നാടക മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും മികച്ച നടിക്കുള്ള സമ്മാനവും നേടി സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വടകര മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന്റെ ‘കിത്താബ്’ എന്ന നാടകം പ്രശസ്ത കഥാകൃത്ത് ആർ. ഉണ്ണിയുടെ വാങ്ക് എന്ന കഥയുടെ നാടകാവിഷ്കാരമല്ല. ആ കഥയിലെ വാങ്കു വിളിക്കുന്ന പെൺകുട്ടി എന്ന ഒരാശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കിത്താബ് എന്ന നാടകം രചിച്ചത്. അഥവാ കേവലമായ ഈ ആശയ പ്രചോദനം മാത്രമാണ് ‘കിത്താബി’ന് ഉണ്ണിയുടെ കഥയുമായുള്ള വിദൂര ബന്ധം. നാടകത്തിലെ കഥാപാത്രങ്ങളും പശ്ചാത്തലവും പരിചരണവുമെല്ലാം തികച്ചും വ്യത്യസ്തമാണ്. അതു കൊണ്ടു തന്നെ ഈ നാടകം ഒരു സ്വതന്ത്രരചനയാണ്. കഥയുടെ പ്രമേയതലത്തെ നാടക രചനയിൽ പൂർണ്ണമായോ ഭാഗികമായോ ആശ്രയിക്കാത്തതു കൊണ്ടാണ് നാടകാവതരണത്തിനു മുൻപ് കഥാകൃത്തിന്റെ അനുവാദം വാങ്ങാതിരുന്നത്. എങ്കിലും ഈ നാടകാവതരണം കഥാകൃത്തിന് പല തരത്തിൽ വിഷമം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഞങ്ങളിപ്പോൾ മനസ്സിലാക്കുന്നു. ഇക്കാര്യത്തിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിനുള്ള നിർവ്യാജമായ ഖേദം അദ്ദേഹത്തെ വിനയപൂർവ്വം അറിയിക്കുന്നു.

മറ്റൊരാളുടെ കൃതി തങ്ങളുടെ താല്‍പര്യത്തിനായി വളച്ചൊടിക്കുന്നവരും ഫാസിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം? കിത്താബ് വിവാദത്തില്‍ ഉണ്ണി ആര്‍ ചോദിക്കുന്നു

തെറ്റുപറ്റി സമ്മതിക്കുന്നു, എന്നാല്‍ എന്നെ തീവ്രവാദികള്‍ക്ക് എറിഞ്ഞു കൊടുക്കുകയാണ് ഉണ്ണി ആര്‍ ചെയ്തത്: കിത്താബ് സംവിധായകന്‍ റഫീഖ് മംഗലശേരി

ഉണ്ണിയുടെ ‘വാങ്കി’നോട് മാത്രമല്ല എന്റെ ‘ബിരിയാണി’യോടും ഇത് തന്നെ ചെയ്തു; കിത്താബ് വിവാദത്തില്‍ സന്തോഷ് ഏച്ചിക്കാനം

‘ഹൂറന്മാരില്ലാത്ത ഞങ്ങള്‍ക്കെന്തിനാണ് സ്വര്‍ഗം?’ എന്ന് നാടകത്തില്‍ ചോദ്യം: സ്‌കൂള്‍ കലോത്സവത്തിനെതിരെ എസ്ഡിപിഐ

‘കിത്താബ്’ വിവാദ നാടകത്തിന്റെ പൂർണ രൂപം / വീഡിയോ

‘വാങ്ക്’ എന്ന കഥയിൽ ഉണ്ണി ആറിനും ‘കിതാബി’ൽ റഫീക്കിനും മതപരമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമില്ലേ? മനോജ് കുറൂർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍