UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൈക്ക് പോംപിയോ പുതിയ യു എസ് സ്റ്റേറ്റ് സെക്രട്ടറി; ജിനാ ഹാസ്പെൽ സി ഐ എ ഡയറക്ടറാവുന്ന ആദ്യ വനിത

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള ചർച്ചകളുടെ മുന്നോടിയായി പുതിയ ഒരു സംഘത്തെ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം

റെക്സ് ടില്ലേഴ്സണെ മാറ്റി നിലവിൽ സിഐഎ ഡയറക്ടറായ മൈക്ക് പോംപിയോയെ യു എസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചു. നിയമന കാര്യം യുഎസ് പ്രസിഡൻറ് ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നാളുകളായി ടില്ലേഴ്സണും ട്രംപും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ല. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള ചർച്ചകളുടെ മുന്നോടിയായി പുതിയ ഒരു സംഘത്തെ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.

കൊറിയയുമായുള്ള ചർച്ചകൾ മെയില്‍ തുടങ്ങാനിരിക്കയാണ്. കൂടിക്കാഴ്ചക്കുള്ള ഉന്നിന്റെ ക്ഷണം ട്രംപ് സ്വീകരിച്ചത് ആഫ്രിക്കൻ പര്യടനത്തിലായിരുന്ന ടില്ലേഴ്സൺ അറിഞ്ഞിരുന്നില്ല. ഇത് വൈറ്റ് ഹൗസിലെ ഭിന്നത വെളിവാക്കുന്നതായിരുന്നു. ട്രംപിന്റ ട്വീറ്റിൽ റെക്സ് ടില്ലേഴ്സണെ ഒഴിവാക്കിയതിന് വിശദീകരണങ്ങൾ നൽകിയിരുന്നില്ല. മറിച്ച് പോം പിയോയെ കേന്ദ്രീകരിച്ചായിരുന്നു അതെന്നത് ശ്രദ്ധേയമാണ്.

ട്രംപിന്റെ ട്വീറ്റ് ഇങ്ങനെ “സി ഐ എ ഡയറക്ടർ മൈക്ക് പോംപിയോ പുതിയ സ്റ്റേറ്റ്‌ സെക്രട്ടറിയാവും. അദ്ദേഹം തന്റെ ചുമതല നന്നായി നിർവഹിക്കും. റക്‌സ് ടില്ലേഴ്സന്റെ സേവനങ്ങൾക്ക് നന്ദി. ജി നാ ആസ്പൽ ആദ്യത്തെ വനിതാ സി ഐ എ ഡയറക്ടറാവും. എല്ലാവർക്കും അഭിനന്ദനങ്ങൾ ”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍