UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒടുവിൽ കുറ്റസമ്മതം : പ്രളയസമയത്തു ജർമൻ യാത്ര തെറ്റായി പോയെന്നു വനം മന്ത്രി കെ രാജു

വിമാനടിക്കറ്റ് ലഭിക്കാത്തതിനാലാണ് മടങ്ങി വരാന്‍ വൈകിയതെന്നും രാജു പറഞ്ഞു.

പ്രളയകാലത്തെ ജർമൻ യാത്ര തെറ്റായിപ്പോയെന്ന്​ വനം മന്ത്രി കെ. രാജു. എന്നാൽ രാജിവെക്കേണ്ട തെറ്റൊന്നും താൻ ചെയ്​തിട്ടില്ല. നാട്ടുകാർ അനുഭവിക്കുന്ന ദുരന്തങ്ങളിൽ ഒാടി ഒളിക്കുന്ന ആളല്ല താൻ. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അനുവാദം വാങ്ങിയാണ്​ താൻ ജർമൻ സന്ദർശനം നടത്തിയതെന്നും​ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനം ഇത്രയും വലിയ പ്രളയത്തില്‍പ്പെട്ട സമയത്ത് യാത്രയ്ക്ക് പോയത് തെറ്റാണ്. പാര്‍ട്ടിയെ അറിയിച്ചായിരുന്നു പോയത്. പോകുന്ന ദിവസം ആഗസ്റ്റ് 15 ന് കോട്ടയത്ത് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രളയത്തെ പറ്റി പറഞ്ഞിരുന്നു. അതിന് മുന്‍പ് ഉണ്ടായ പ്രളയത്തെ കുറിച്ചാണ് പറഞ്ഞത്. പിന്നീട് സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമാകുമെന്ന് അറിഞ്ഞിരുന്നില്ല. എന്റെ അടുത്ത് നിന്നും മനുപൂര്‍വമായ വീഴ്ച ഉണ്ടായിട്ടില്ല.വിമാനടിക്കറ്റ് ലഭിക്കാത്തതിനാലാണ് മടങ്ങി വരാന്‍ വൈകിയതെന്നും രാജു പറഞ്ഞു.

കേരളത്തില്‍ പ്രളയദുരിതത്തിനിടെ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വിദേശ പര്യടനത്തിനു പോയത് ഏറെ വിവാദമായിരുന്നു. ഓഗസ്റ്റ് 16 നായിരുന്നു മന്ത്രിയുടെ ജര്‍മനി യാത്ര.വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് മന്ത്രിയോടു പറഞ്ഞിരുന്നു. സി.പി.ഐ മന്ത്രിയുടെ നടപടിയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍