UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിത് ഷാ നാഷണല്‍ പൊളിറ്റിക്കല്‍ ഗുണ്ടയാണെന്ന് മന്ത്രി ജി. സുധാകരന്‍

ശബരിമലയിലെ അയ്യപ്പഭക്തരേയും വിശ്വാസികളേയും അടിച്ചമര്‍ത്താനാണ് ഭാവമെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ നാഷണല്‍ പൊളിറ്റിക്കല്‍ ഗുണ്ടയാണെന്ന് മന്ത്രി ജി. സുധാകരന്‍. അമിത് ഷാ കോടതിയേയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തടി മാത്രം പോര മനോബലം കൂടി വേണമെന്നും സുധാകരൻ പറഞ്ഞു. ശബരിമലയിലെ അയ്യപ്പഭക്തരേയും വിശ്വാസികളേയും അടിച്ചമര്‍ത്താനാണ് ഭാവമെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതെ സമയം ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരായ സമരം ശക്തമാക്കാനുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാന പ്രകാരം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മണ്ഡല കാലത്ത് ശബരിമലയില്‍ ദര്‍ശനത്തിനെത്തും എന്ന് റിപ്പോട്ടുകളുണ്ട്. തീയതി നിശ്ചയിച്ചിട്ടില്ല. നവംബര്‍ എട്ട് മുതല്‍ 13 വരെ ബിജെപി നടത്തുന്ന രഥയാത്രയില്‍ അമിത് ഷാ പങ്കെടുക്കും. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമിത് ഷായുടെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ സി.പി.ഐ.എം, കോണ്‍ഗ്രസ്, ബി.എസ്.പി, ആം ആദ്മി പാര്‍ട്ടികള്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.‘പ്രായോഗികമാകുന്ന വിധികളാണ് കോടതി പുറപ്പെടുവിക്കേണ്ടത്. ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കരുത്’- എന്നായിരുന്നു ഷായുടെ മറ്റൊരു പ്രസ്താവന.

ബി.എസ്.പി നേതാവ് മായാവതിയും അമിത് ഷായ്‌ക്കെതിരെ രംഗത്തെത്തി. വര്‍ഗീയവികാരം ഇളക്കിവിടാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്ന് മായാവതി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് അമിത് ഷായുടെ നീക്കമെന്നും മായാവതി പറഞ്ഞു.

അമിത് ഷായ്ക്കറിയുമോ ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം? നേതാക്കള്‍ ചോദിക്കുന്നു

“സര്‍ക്കാരിനെ വീഴ്ത്താന്‍ അമിത് ഷായുടെ തടി പോര, അതൊക്കെ ഗുജറാത്തില്‍ മതി, ആര്‍എസ്എസുകാര്‍ കളിക്കണ്ട”: പിണറായി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍