UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലീഗ് ആവശ്യപ്പെടുമ്പോൾ രാജി വെക്കാൻ തന്നെ മന്ത്രിയാക്കിയത് പാണക്കാട് നിന്നല്ലെന്ന് കെ.ടി ജലീല്‍

കുഞ്ഞാലിക്കുട്ടിയുടെ കളരിയില്‍നിന്ന് ആയിരം വര്‍ഷം അഭ്യാസം പഠിച്ചാലും സി.പി.ഐ.എം സംരക്ഷണയിലുള്ള ഒരാളെ തൊടാന്‍ യൂത്ത് ലീഗുകാര്‍ക്ക് കഴിയില്ല

ബന്ധു നിമയമന വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ തന്‍റെ രാജി ആവശ്യപ്പെട്ട മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ.ടി.ജലീൽ. രാജി ആവശ്യപ്പെടാൻ തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ലെന്ന് ജലീൽ തുറന്നടിച്ചു.തന്നെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് കരിങ്കൊടികാട്ടിയവർ ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കറുത്ത കൊടികാട്ടിയാൽ ഭയക്കില്ലെന്നും അങ്ങനെ പേടിപ്പിക്കാമെന്ന് കരുതരുതെന്നും പറഞ്ഞ മന്ത്രി ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായേക്കാവുന്ന പരാജയത്തിന്‍റെ ഭീതിയാണ് ലീഗിന്‍റെ ആരോപണത്തിന് കാരണമെന്നും കൂട്ടിച്ചേർത്തു.

കുഞ്ഞാലിക്കുട്ടിയുടെ കളരിയില്‍നിന്ന് ആയിരം വര്‍ഷം അഭ്യാസം പഠിച്ചാലും സി.പി.ഐ.എം സംരക്ഷണയിലുള്ള ഒരാളെ തൊടാന്‍ യൂത്ത് ലീഗുകാര്‍ക്ക് കഴിയില്ല. കുറച്ചു കറുത്ത കൊടി കാട്ടിയാല്‍ പതറിപ്പോകും എന്നു കരുതരുത്. ഇസ്‌ലാമിക വിശ്വാസമനുസരിച്ചുള്ള ‘ഏഴു വന്‍ പാപങ്ങള്‍’ ചെയ്തതു താനല്ല. തന്നെക്കൊണ്ട് അതൊന്നും പറയിപ്പിക്കരുതെന്നും ജലീല്‍ പറഞ്ഞു.

യോഗ്യതയില്ലാതെ ബന്ധുവിനെ നിയമിച്ചെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കപ്പെട്ട മന്ത്രി കെടി ജലീലിന്റെ ബന്ധു അദീബ് നേരത്തെ രാജി വെച്ചിരുന്നു.

കഴിഞ്ഞ 11നു കെ.ടി.അദീബ് രാജിസന്നദ്ധത അറിയിച്ച്‌ കോര്‍പറേഷനു കത്തു നല്‍കിയിരുന്നു. കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് രാജി അംഗീകരിച്ചെങ്കിലും, നിയമനം നല്‍കിയതു ന്യൂനപക്ഷ ക്ഷേമ വകുപ്പായതിനാല്‍ കത്തു സര്‍ക്കാരിനു കൈമാറി. ഇതേ തുടര്‍ന്നാണ് നിയമനം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

നിയമനത്തില്‍ തഴഞ്ഞവര്‍ മന്ത്രി ബന്ധുവിനേക്കാള്‍ യോഗ്യതയുള്ളവര്‍ ആണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്‌ ആണ് ആരോപണവുമായി രംഗത്തുവന്നത്. ധനവകുപ്പ് അണ്ടര്‍ സെക്രട്ടറിയും എസ്ബിഐ ജനറല്‍ മാനേജരുമടക്കമുള്ളവര്‍ അപേക്ഷകരായി ഉണ്ടായിട്ടും ഇവരെയെല്ലാം ഒഴിവാക്കിയാണ് ബന്ധുവിന് നിയമനം നല്‍കിയിതെന്നതിന്റെ തെളിവുകളാണ് ഫിറോസ് പുറത്തു കൊണ്ട് വന്നത്.

ശബരിമലാനന്തര കേരളത്തില്‍ മുസ്ലീം ലീഗ് ആ കോണി ഇനി എങ്ങോട്ട് തിരിച്ചുവെക്കും?

ജലീലിന് മേല്‍ ചാരിയ കോണിയിലൂടെ ഷാജി ഇറങ്ങുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍