UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രീം കോടതി വിധി അംഗീകരിക്കാത്തവർ രാജ്യം വിട്ടു പോയാൽ ബിജെപിയിൽ ആരെങ്കിലും അവശേഷിക്കുമോ : എംഎം മണി

ബി.ജെ.പി.ക്ക് ഇവിടെ മുമ്പൊരു അധ്യക്ഷൻ ഉണ്ടായിരുന്നു. വാ തുറന്നാൽ വിഡ്ഢിത്തരമേ പറയൂ

ഭരണഘടനയെയും സുപ്രീം കോടതി വിധിയെയും അംഗീകരിക്കാത്തവർ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കണം, രാജ്യം വിട്ടുപോകണം എന്നെല്ലാം നടപ്പാക്കാൻ സ്വയം തീരുമാനിച്ചാൽ ബി.ജെ.പി.യിൽ ആരെങ്കിലും ഇവിടെ അവശേഷിക്കുമോയെന്ന് മന്ത്രി എം എം മണി. വി മുരളീധരന്റെ പഴയ ഒരു പരാമർശം ചൂണ്ടിക്കാട്ടി ആണ് ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ ബി ജെ പി യുടെ രാഷ്ട്രീയ നയങ്ങളെ മന്ത്രി വിമർശിച്ചത്.

“ബി.ജെ.പി.ക്ക് ഇവിടെ മുമ്പൊരു അധ്യക്ഷൻ ഉണ്ടായിരുന്നു. വാ തുറന്നാൽ വിഡ്ഢിത്തരമേ പറയൂ. അവസാനം കേന്ദ്ര നേതൃത്വം അദ്ദേഹത്തിന് ഒരു പണി കൊടുത്തു. സ്വസ്ഥമായി. ഇപ്പോൾ തന്റെ മുൻഗാമിക്ക് ലഭിച്ച പണി തനിക്കും തരപ്പെടുമോയെന്ന് അന്വേഷിച്ചു നടക്കുകയാണ് മുൻഗാമിയെക്കാൾ ‘കേമനായ’ പിൻഗാമി. പ്രമുഖ വക്കീലെന്നാണ് വയ്പ്പ്.” യഥാക്രമം കുമ്മനം രാജശേഖരനെയും ശ്രീധരൻപിള്ളയെയും ലക്‌ഷ്യം വെച്ച് മണി പറഞ്ഞു.

ഇൗ രാജ്യത്ത്​ ജീവിക്കുന്നവരാണെങ്കിൽ നിങ്ങൾ സുപ്രീംകോടതിയുടെ ഉത്തരവ്​ അനുസരിക്കാൻ ബാധ്യസ്​ഥരാണ്​. അല്ലെങ്കിൽ ഇൗ നാടിൻറെ പൗരത്വം ഉപേക്ഷിക്കാൻ തയാറാകണം.’എം പിയും ബി ജെ പി നേതാവുമായ വി മുരളീധരന്റെ പഴയ പരാമർശം ശബരിമല സ്ത്രീ പ്രവേശനത്തിലെ ബി ജെ പിയുടെ നിലപാടിന്റെ പശ്ചാത്തലത്തിൽ ചർച്ചയായിരുന്നു. 2015ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെയായിരുന്നു മുരളീധരന്റെ ഈ പ്രസ്താവന.നീറ്റ് പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കുന്നത് തടഞ്ഞ കോടതിവിധിയെ മുസ്ലിം ലീഗ് നേതാക്കൾ വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുരളീധരൻ പ്രസ്തുത പ്രസ്താവന ഇറക്കിയത്.

ഭാരതത്തില്‍ ജീവിക്കുന്നവര്‍ ഭാരതത്തിന്റെ ഭരണഘടന അനുസരിക്കണമെന്നും സുപ്രീംകോടതി വിധിയെ അംഗീകരിക്കാനാകാത്തവര്‍ രാജ്യം വിട്ടുപോകണമെന്നുമാണ് വി മുരളീധരന്‍ അന്ന് പറഞ്ഞത്.എന്നാൽ ഇപ്പോൾ കോടതിവിധിയും ഭരണഘടനയുമല്ല വിശ്വാസമാണ് വലുതെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപിയും ഇതേ മുരളീധരനും ശബരിമലയില്‍ സമരകോലാഹലങ്ങള്‍ സൃഷ്‌ടിക്കുന്നത്. ഭരണഘടന കത്തിക്കണമെന്ന് വരെ ഒരു ബി ജെ പി നേതാവ് പത്തനംതിട്ടയിൽ പ്രസംഗിച്ചിരുന്നു.

രണ്ടു നിലപാടുകളിലെ വൈരുധ്യവും കൂട്ടിച്ചേർത്ത് സോഷ്യൽ മീഡിയയിൽ വലിയ പരിഹാസം ആണ് വി മുരളീധരൻ നേരിട്ട് കൊണ്ടിരിക്കുന്നത്.ഇതിന്റെ ചുവട് പിടിച്ചാണ് പരിഹാസവുമായി എം എം മാണിയും രംഗത്തിറങ്ങിയിരിക്കുന്നത്.

‘കോടതി വിധി അംഗീകരിക്കാത്തവര്‍ പൗരത്വം ഉപേക്ഷിക്കണം’ : വി മുരളീധരന്റെ പഴയ പ്രസ്താവന തിരിഞ്ഞു കൊത്തുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍