UPDATES

വിദേശം

സൗദി തലസ്ഥാനമായ റിയാദില്‍ മിസൈല്‍ ആക്രമണ ശ്രമം; തടഞ്ഞതായി സഖ്യസേന

സൗദി ഔദ്യോഗിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ദൃക്‌സാക്ഷികള്‍ എന്ന് അവകാശപ്പെടുന്നവര്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ യെമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണ ശ്രമം. അതേസമയം ആക്രമണം പരാജയപ്പെടുത്തിയതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അവകാശപ്പെട്ടു. അയല്‍രാജ്യമായ യെമനില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ക്കെതിരെ സൗദി സഖ്യസേന വ്യോമാക്രമണം നടത്തുന്നുണ്ട്. സൗദി ഔദ്യോഗിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ദൃക്‌സാക്ഷികള്‍ എന്ന് അവകാശപ്പെടുന്നവര്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വലിയ സ്‌ഫോടന ശബ്ദം കേട്ടതായും പറയുന്നുണ്ട്. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം ഹൂതി വിമതരുടെ ഔദ്യോഗിക ചാനലായ അല്‍ മസ്രിയ ടിവി ആക്രണം സ്ഥിരീകരിച്ചു. യമാമ പാലസ് ലക്ഷ്യം വച്ച് മിസൈല്‍ അയച്ചതായി ഹൂതികള്‍ അറിയിച്ചു. ബാലിസ്റ്റിക് മിസൈലാണ് അയച്ചത്. കഴിഞ്ഞ മാസം റിയാദിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലക്ഷ്യം വച്ച് ഇതുപോലെ മിസൈല്‍ ആക്രമണം നടന്നിരുന്നു. ഹൂതികള്‍ക്ക് മിസൈല്‍ നല്‍കുന്നത് ഇറാനാണ് എന്ന് സൗദിയും അമേരിക്കയും ആരോപിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍