UPDATES

#മീ ടൂ: എംജെ അക്ബര്‍ രാജി വച്ചേക്കും? ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ സജീവം

ഒരു വിദേശ വനിതയടക്കം എട്ട് വനിത മാധ്യമപ്രവര്‍ത്തകരാണ് എംജെ അക്ബറിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചത്. ഒക്ടോബര്‍ എട്ടിന് പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് അക്ബറിനെതിരെ രംഗത്തെത്തിയത്.

മീ ടൂ കാംപെയിനിന്‍റെ ഭാഗമായി വനിത മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ലൈംഗിക അതിക്രമ ആരോപണങ്ങളെ തുടര്‍ന്ന് വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജി വച്ചേക്കുമെന്ന് സൂചന. അക്ബര്‍ ഇതിനകം രാജി നല്‍കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മൂന്ന് വരി കത്താണ് പ്രധാനമന്ത്രിക്ക് ഇ മെയിലായി അയച്ച അക്ബറിന്‍റെ രാജിക്കത്ത് എന്നാണ് സിഎന്‍എന്‍ ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രെട്ടറിക്കാണ് അദ്ദേഹം മെയില്‍ അയച്ചത് എന്നാണ് ന്യൂസ് 18 പറയുന്നത്. അതേസമയം അക്ബര്‍ ഡല്‍ഹിയില്‍ നേതാക്കളുമായും ഉപദേശകരുമായും ചര്‍ച്ചയിലാണ് എന്നാണ് മറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്ബറിന്‍റെ രാജിക്കാര്യം സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

ഒരു വിദേശ വനിതയടക്കം (റൂത്ത് ഡേവിഡ്‌) എട്ട് വനിത മാധ്യമപ്രവര്‍ത്തകരാണ് എംജെ അക്ബറിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചത്. ഒക്ടോബര്‍ എട്ടിന് പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് അക്ബറിനെതിരെ ആദ്യം രംഗത്തെത്തിയത്. പിന്നീട് ഏഷ്യന്‍ എജിലെ മുന്‍ മാധ്യമപ്രവര്‍ത്തക ഗസാല വഹാബ് അടക്കമുള്ളവര്‍ രംഗത്ത് വന്നു.

അക്ബര്‍ എഡിറ്റര്‍ ആയിരിക്കെ ഇന്ത്യ ടുഡേയിലും ഏഷ്യന്‍ എജിലും മറ്റും ജോലി ചെയ്തിരുന്ന സ്ത്രീകളാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എല്ലാ മീ ടൂ ആരോപണങ്ങളും അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിറ്റിയെ നിയോഗിക്കുന്ന കാര്യം കേന്ദ്ര വനിത – ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. അക്ബറിനെതിരായ ആരോപണ ഗൗരവമുള്ളതാണെന്നും അധികദിവസം അദ്ദേഹത്തിന്റെ രാജി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ബിജെപി നേതൃത്വത്തില്‍ വലിയൊരു വിഭാഗം വ്യക്തമാക്കിയിരുന്നു. അതേസമയം രാജി വിവരം സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാജി പ്രഖ്യാപനം ഉണ്ടായേക്കും. കേന്ദ്ര മന്ത്രിമാരായ മേനക ഗാന്ധിയും സ്മൃതി ഇറാനിയും രാംദാസ് അതാവാലെയും അക്ബറിനെതിരെ രംഗത്തെത്തിയിരുന്നു.

ആഘോഷിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും സംഘപരിവാര്‍ പാളയത്തിലേക്ക്; ഇപ്പോള്‍ ‘ലൈംഗിക അതിക്രമി’

11 വര്‍ഷത്തിന് ശേഷം മെസിയില്ലാത്ത ‘ദ ബെസ്റ്റ് ഫുട്ബോളര്‍’ പുരസ്‌കാര പട്ടിക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍